എഎഫ്പിസിഎൽ യൂറോപ്പിലേക്ക് 10 ടൺ നേന്ത്രപ്പഴം കയറ്റി അയയച്ചു

Posted on: March 5, 2021

മൂവാറ്റുപുഴ: സംസ്ഥാനത്തു നിന്നുള്ള നേന്ത്രപ്പഴം യൂറോപ്പിലേയ്ക്ക് കയറ്റി അയക്കുന്ന പദ്ധതിയുടെ ആദ്യലോഡ് ഇന്നലെ വാഴക്കുളം അഗ്രോ ആന്റ് ഫൂട്ട് പ്രോസസിംഗ് കമ്പനിയില്‍ നിന്നും പുറപ്പെട്ടു.

ഒന്നാം ഘട്ടത്തില്‍ 10 ടണ്‍ നേന്ത്രപ്പഴമാണ് കയറ്റി അയക്കുന്നത്. പ്രത്യേക സാങ്കേതിക സഹായത്തോടെ കയറ്റുമതി അധിഷ്ഠിതമായി കൃഷി ചെയ്‌തെടുത്ത നേന്ത്രപ്പഴമാണിത്. ഇന്ന് കൊച്ചി ഷിപ്പ്യാര്‍ഡില്‍ നിന്നും ലോഡ് യൂറോപ്പിലേക്ക് പുറപ്പെടും. വിഷുവിപണി ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി യൂറോപ്പിലേക്ക് കപ്പല്‍ മാര്‍ഗം നേന്ത്രപ്പഴം കയറ്റി അയക്കുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ലോഡ് അയക്കുന്നത്. 80 മുതല്‍ 85 ശതമാനം വരെയുള്ള മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍ ത
ന്നെ പടലകളാക്കി ശ്രദ്ധയോടെ കൈകാര്യം ചെയ്ത് മുറിവുകളോ പാടുകളോ ഇല്ലാതെയാണ് പായ് ഹൗസില്‍ എത്തിക്കുന്നത്.

ഇവിടെ നിന്നും പ്രി കൂളിംഗിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷം കര്‍ട്ടണ്‍ ബോകകളിലാക്കി ആവശ്യമായ താപനില ക്രമീകരിച്ചാണ് അയക്കുന്നത്.

ഏക ദേശം 25 ദിവസം കൊണ്ട് ലണ്ടനില്‍ എത്തും. പദ്ധതി വിജയകരമായാല്‍ കേരളത്തിലെ നേന്ത്രപ്പഴം കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സാഹചര്യം ഒരുങ്ങും. പ്രതിവര്‍ഷം കേരളത്തില്‍ നിന്നും 2000 മെട്രിക് ടണ്‍ നേന്ത്രപ്പഴം കടല്‍ മാര്‍ഗം വിദേശ വിപണികളില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.

 

TAGS: VAFPCL |