വനിതകൾക്ക് ആദരവുമായി ഈസ്‌റ്റേൺ ഭൂമിക

Posted on: March 4, 2021

കൊച്ചി : ലോക വനിതാ ദിനത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍ക്ക് അംഗീകാരവുമായി കറി പൗഡര്‍ നിര്‍മാതാക്കളായ ഈസ്റ്റേണ്‍. മാര്‍ച്ച് 8-ന് 11 മണിക്ക് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് തിരഞ്ഞെടുക്കപ്പെടുന്ന വനിതകളെ ആദരിക്കുന്നത്. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദര്‍ശിത ബാബു മുഖ്യാതിഥിയായിരിക്കും. സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്.

നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കുകയോ ഭൂമിക ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എന്‍.എച്ച്.-47 ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി-682024 എന്ന വിലാസത്തില്‍ അയയ്ക്കുകയോ വേണം.

TAGS: Eastern Bhumika |