വൈദ്യരത്‌നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു

Posted on: February 24, 2021

തൃശൂര്‍ : വൈദ്യരത്‌നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് കെ. രാജന്‍ അധ്യക്ഷനായി. കേരള ആരോഗ്യ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.ടി. യദുനാരായണന്‍ മൂസ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് ഡോ. ഷീല കാറളം, ഡോ. സി.ഐ. ജോളി, കൗണ്‍സിലര്‍ സി.പി. പോളി, ജനറല്‍ മാനേജര്‍ ടി.എന്‍. നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലവിലുള്ള ഔഷധങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുക, പുതിയ ഔഷധങ്ങള്‍ കാലാനുസൃതമായി വികസിപ്പിച്ചെടുക്കുക, ആയതിന്റെ ശാസ്ത്രീയത ഗവേഷണമേഖലയില്‍ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. കെമിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലാബ്, ഹെര്‍ബല്‍ ഒതന്റിക്കേഷന്‍ ലാബ്, പൈലറ്റ് പ്ലാന്റ് എന്നിവയാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിച്ചത്.

വൈദ്യരത്‌നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു