വെര്‍ച്വല്‍ കയര്‍ കേരളയ്ക്ക് ഇന്നു തുടക്കമായി

Posted on: February 16, 2021

ആലപ്പുഴ : വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള- 2021ന് ഇന്നു തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ധനകാര്യ കയര്‍ മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നുമുതല്‍ 21 വരെ ആലപ്പുഴ പാതിരാപ്പിള്ളി ക്യാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് മേള സംഘടിപ്പിച്ചത്. ലിങ്ക് ഉപയോഗിച്ചും ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്തും ഓണ്‍ലൈനായി മേള കാണാം.

ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ പവലിയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, അപക്‌സസ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍ മാന്‍ ആനത്തലവട്ടം ആനന്ദന്‍, എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, യു. (പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, പഞ്ചായത്ത് പസിഡന്റുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

കയര്‍ വ്യവസായത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും വെര്‍ച്വല്‍ എക്‌സിബിഷനും മേളയുടെ ഭാഗമായി നടക്കും. നൂറില്‍പരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരി
കളും കയര്‍ കേരളയില്‍ പങ്കെടുക്കും. കയറുത്പന്നങ്ങളുടെ വര്‍ണവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ വെര്‍ച്വല്‍ സ്റ്റാളുകളാണ് ഒരുങ്ങുന്നത്.

ഉച്ചയ്ക്ക് 2.30ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 7.30മുതല്‍ സുപ്പര്‍ കിഡ്‌സ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി.

നാളെ രാവിലെ 10ന് കയര്‍ രണ്ടാം പുനഃസംഘടന നേട്ടങ്ങളും ഭാവി വഴികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് 6.30ന് ഗായകന്‍എസ്.പി. ബാലസുബ്രഹ്മണ്യം സ്മതി സംഗീത പരിപാടി നടക്കും. 21 ന് ആറാം ദിവസം സെമിനാറും, ധാരണാപത്ര കൈമാറ്റവും നടക്കും.