വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണര്‍

Posted on: February 5, 2021

 

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്തയുടെ പേര് ഏകകണ്ഠമായി നിര്‍ദേശിച്ചത്.

ചീഫ് സെക്രട്ടറിയുടെ പദവിയുള്ള മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പ്രതിമാസം 2.75 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും പേഴ്‌സണല്‍ സ്റ്റാഫുമുണ്ട്. മൂന്നു വര്‍ഷമാണ് കാലാവധി.

1986 ബാച്ച് ഐഎഎസുദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായായ വിശ്വാസ് മേത്ത. ജിയോളജിയില്‍ എംഎസ്സിയും എംബിഎ ബിരുദവുമുള്ള അദ്ദേഹം ദേശീയതലത്തില്‍ ഒമ്പതാം റാങ്കോടെയാണ് ഐഎഎ നേടിയത്. 1985 ല്‍ ഐപിഎസുംനേടിയിരുന്നു. കൊല്ലം അസിസ്റ്റന്റ് കളക്ടറായാണ് കേരളത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടോംജോസ് വിരമിച്ച ഒഴിവിലായിരുന്നു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

TAGS: Biswas Mehta |