ടൈ കേരള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പി.കെ. അഹമ്മദിന്

Posted on: January 26, 2021

കൊച്ചി: വ്യവസായികളുടെ കൂട്ടായ്മയായ ‘ടൈ കേരള’ ഏര്‍പ്പെടുത്തിയ കഴിഞ്ഞവര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പീകെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ് അര്‍ഹനായി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളിക്കാണ് നെക്സ്റ്റ് ജനറേഷന്‍ അച്ചീവര്‍ അവാര്‍ഡ്.

എന്‍ട്രപ്രണര്‍ ഓഫ് ദി ഇയറായി ലൂക്കര്‍ ഇലക്ട്രിക് എം.ഡി.യും സ്ഥാപകനുമായ വി. ജ്യോതിഷ്‌കുമാറിനെ തിരഞ്ഞെടുത്തു. എമര്‍ജിങ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ജെന്‍ റോബോട്ടിക്‌സ് സഹ-സ്ഥാപകനും സി.ഇ.ഒ.യുമായ വിമല്‍ ഗോവിന്ദ് അര്‍ഹനായി.

മറ്റ് അവാര്‍ഡ് ജേതാക്കള്‍: സ്റ്റാര്‍ട്ട് അപ്പ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ -റാപ്പിഡോര്‍ സ്ഥാപകനും സി.ഇ.ഒ.യുമായ തോംസണ്‍ സ്‌കറിയ, ഇക്കോ സിസ്റ്റം ഇനേബ്ലര്‍ അവാര്‍ഡ് -മൈസോണ്‍ ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍, ബിസിനസ് മോഡല്‍ ആന്‍ഡ് പ്രോസസ് ഇന്നവേഷന്‍ അവാര്‍ഡ് -ഗ്രീന്‍ വേംസ് സ്ഥാപകന്‍ ജബീര്‍ കാരാട്ട്.

സംസ്ഥാനത്ത് സംരംഭകത്വവും അതിനുള്ള ആവാസ വ്യവസ്ഥയും സൃഷ്ടിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകാനാണ് ഈ അവാര്‍ഡെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.