പേ ടിഎം മിനി ആപ്പ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് എട്ടിന്

Posted on: October 8, 2020

കൊച്ചി : ഇന്ത്യയിലെ പ്രധാനപ്പെട്ട ഡിജിറ്റല്‍ പണമിടപാട് ആപ്പായ പേ ടിഎം സംഘടിപ്പിക്കുന്ന മിനി ആപ്പ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ എട്ടിന് നടക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്‌നോളജി കമ്പനികള്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തങ്ങളുടെ മിനി ആപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരമുണ്ടാവും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://developer.paytm.com ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണം.

രാവിലെ 11.00 ന് പേ ടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മയുടെ സംസാരത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാവും. 11.30 ന് പേ ടിഎം മിനി ആപ്പിന്റെ ഡെമോ പ്രദര്‍ശനവും റോഡ് മാപ്പ് അവതരണവും നടക്കും. തുടര്‍ന്ന്, 12.30 ന് ‘ഫ്യൂച്ചര്‍ ഓഫ് ദി ആപ്പ് എക്കോസിസ്റ്റം ആന്റ് വൈ ഇന്ത്യ ഷുഡ് കണ്‍ട്രോള്‍ ഇറ്റ് ഓണ്‍ ഡെസ്റ്റിനി’ എന്ന വിഷയാവതരണം നടക്കും. ഒരുമണിക്ക് വിജയ് ശേഖര്‍ ശര്‍മയുടെ സമാപനപ്രസംഗത്തോടെ കോണ്‍ഫറന്‍സ് അവസാനിക്കും.

‘പേ ടിഎംസ് ആന്‍ഡ്രോയിഡ് മിനി ആപ്പ് സ്റ്റോര്‍’ കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. എച്ച്.ടി.എം.എല്‍, ജാവ പോലുള്ള ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറുകളില്‍ നിര്‍മ്മിച്ച മൊബൈല്‍ ആപ്പുകള്‍ മിനി ആപ്പ് സ്റ്റോറുകളില്‍ ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഡെക്കാത്തലോണ്‍, ഓല, പാര്‍ക്ക് പ്ലസ്, റാപ്പിഡോ, നെറ്റ് മെഡ്‌സ്, 1 എം.ജി, ഡൊമിനോസ് പിസ, ഫ്രഷ് മെനു, നോ ബ്രോക്കര്‍ തുടങ്ങിയ 300 ഓളം പ്രമുഖ ആപ്പുകള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ ലഭ്യമാണെന്നും പേടിഎം കമ്പനി അധികൃതര്‍ അറിയിച്ചു.

ആപ്പ് സ്റ്റോറില്‍ ലിസ്റ്റ് ചെയ്യുന്ന ആപ്പുകള്‍ക്ക് പണിമിടപാടിനായി പേടിഎം വാലറ്റ്, പേടിഎം പെയ്മന്റസ് ബാങ്ക്, യു.പി.ഐ, നെറ്റ് ബാങ്കിംഗ്, കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാന്‍ സാധിക്കും. ആപ്പ് സ്റ്റോറിന്റെ ഭാഗമാവുന്നതിലൂടെ 150 ദശലക്ഷം സജീവ അംഗങ്ങളിലേക്ക് ഉത്പന്നമെത്തുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

 

TAGS: Paytm Mini App |