സി. ഐ. ഐ. കേരള ഫുഡ് സമ്മിറ്റ് 17 ന് ആരംഭിക്കും

Posted on: December 13, 2019

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കേരള ഘടകം സംഘടിപ്പിക്കുന്ന ഫുഡ് സമ്മിറ്റ് ആന്റ് എക്‌സിബിഷന്‍ 17,18 തീയതികളില്‍ ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കും

കേന്ദ്ര സഹമന്ത്രി രാമേശ്വര്‍ തെലി സമ്മിറ്റും എക്‌സിബിഷനും ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍, കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ദിവാകര്‍നാഥ് മിശ്ര തുടങ്ങിയവര്‍ പങ്കെടുക്കും.