ഡിജിറ്റല്‍ ലേണിങ്ങ് പ്രോത്സാഹനത്തിന് ടിക്ടോക്ക്

Posted on: September 21, 2019

കൊച്ചി: ഹ്രസ്വവീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്ക് പ്രമുഖ വിദ്യാഭ്യാസ ടെക്നോളജി കമ്പനികളായ വേദാന്തു, വിദ്യാ ഗുരു, ഹലോ ഇംഗ്ലീഷ്, സെറ്റ്കിങ്ങ്, ടെസ്റ്റ്ബുക്ക് എന്നിവയുമായി വിഷയാധിഷ്ഠിത ഉള്ളടക്കം പ്രോത്സാഹിപ്പിക്കാനുള്ള തുടര്‍ച്ചയായ വിജ്ഞാനാധിഷ്ഠിത ക്യാംപെയ്നിന്റെ ഭാഗമായ എജ്യുടോക്കില്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടു. 200 മില്യണിലധികം ടിക്ടോക്ക് ഉപയോക്താക്കള്‍ക്ക് വിവിധ ഫോര്‍മാറ്റുകളിലും ഭാഷകളിലും വിദ്യാഭ്യാസ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് വേണ്ടി പഠനം നടത്താനും, ഈ മേഖലയിലെ മുന്‍നിരക്കാരുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് വ്യക്തിപരമായി വളരാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

പങ്കാളിത്തത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സാങ്കേതിക കമ്പനികള്‍ ഈ പ്ലാറ്റ്ഫോമില്‍ ഒന്നിച്ച് ചേരുകയും വിവിധ വിഷയങ്ങളില്‍ വീഡിയോ ഉള്ളടക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ടിക്ടോക്ക് ഉപയോക്താക്കളുടെ വ്യക്തിപരമായ പഠനം സാധ്യമാക്കും. സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം, ബയോളജി, കെമിസ്ട്രി പോലുള്ള വിഷയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമുകള്‍ കറന്റ് അഫയേഴ്സ്, പദസമ്പത്ത് എന്നിവയും എംബിഎ പോലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ സംബന്ധിച്ച വിവരങ്ങളും #എജ്യുടോക്കിന് കീഴില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളില്‍ സൃഷ്ടിക്കുന്നു.
‘ഡിജിറ്റല്‍ വികാസവും സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിച്ച തരംഗവും ഡിജിറ്റല്‍ സമൂഹത്തിന്റെ പഠന രീതികളെ വലിയ തോതില്‍ പുനര്‍നിര്‍വ്വചിക്കുന്നു.

ഈ പങ്കാളിത്തം വഴി പഠിതാക്കള്‍ക്ക് തങ്ങളുടെ കരിയറിലും വിഷയങ്ങളിലും ഉയര്‍ച്ചയ്ക്കുള്ള അവസരം നല്‍കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയും, അവര്‍ ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എളുപ്പത്തില്‍ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. സുസ്ഥാപിതമായ വിദ്യാഭ്യാസ പങ്കാളികളുമായി ഞങ്ങളുടെ ദൗത്യത്തില്‍ ഒന്നുചേരുന്നതിന് ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. പ്രേക്ഷകര്‍ക്ക് ഉള്ളടക്കത്തില്‍ നിന്ന് നേട്ടമുണ്ടാകാനായി ഞങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്നു’ സച്ചിന്‍ ശര്‍മ്മ, ഡയറക്ടര്‍, സെയില്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്സ്, ടിക്ടോക്ക് ഇന്ത്യ പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉടനീളം വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പു വരുത്താനും, വിടവ് നികത്താനും വേദാന്തുവില്‍ ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുകയും, അത് തുല്യമായ അവസരത്തിന് ഇടയാക്കുകയും ചെയ്യുന്നു. ടിക്ടോക്കുമായുള്ള സഹകരണം ഞങ്ങളുടെ ദൗത്യത്തിന് കരുത്ത് പകരുന്നു. ഇത് പഠനം രസകരവും ആകര്‍ഷകവുമാക്കുന്നതിനൊപ്പം ഇന്ത്യയിലെ ഏറ്റവും വിദൂരമായ കോണുകളില്‍ പോലും എത്താന്‍ ഞങ്ങളെ അനുവദിക്കുകയും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുമായി അറിവും വിവരങ്ങളും പങ്കുവെയ്ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. #എജ്യുടോക്ക് പോലുള്ള ക്യാംപെയ്നുകള്‍ പഠനാനുഭവത്തിന്റെ നിലവാരം ഗണ്യമായി ഉയര്‍ത്താനും, രാജ്യത്തുടനീളം വിദ്യാഭ്യാസം സ്വീകാര്യമാക്കാനും ഞങ്ങളെ സജ്ജമാക്കുന്നു’, ആനന്ദ് പ്രകാശ്, കോ-ഫൗണ്ടര്‍, വേദാന്ദു പറഞ്ഞു.

വിദ്യാഭ്യാസത്തിലുള്ള സാങ്കേതികമായ നവീനത വ്യക്തിപരമായ പഠനത്തെ ഫലപ്രദമായ തലത്തിലേക്ക് വളര്‍ത്താന്‍ നമ്മളെ അനുവദിച്ചു. വിഷയ വിവരങ്ങള്‍ താല്‍പ്പര്യമുണര്‍ത്തുന്ന രൂപങ്ങളില്‍ ലഭ്യമാക്കുന്നതിന് അനുവദിക്കുന്ന നവീനമായ മാതൃകകള്‍ക്ക് വേണ്ടി വിദ്യ ഗുരുവില്‍ ഞങ്ങള്‍ സദാ അന്വേഷണം നടത്തുന്നു. ടിക്ടോക്ക് അത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് കരുത്ത് നല്‍കുകയും, വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രചോദനം നല്‍കുന്ന, ആകര്‍ഷകമായ, പ്രോത്സാഹനം പകരുന്ന #എജ്യുടോക്കിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ആവേശം കൊള്ളുകയും ചെയ്യുന്നു’, സോണിയ ഗ്രോവര്‍ കല്‍റ, ഡയറക്ടര്‍, വിദ്യ ഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ‘ടിക്ടോക്ക് അതിന്റെ ക്യാംപെയ്നുകള്‍ വഴി അധ്യാപനത്തിനുളള നവീനമായ രീതികള്‍ ലഭ്യമാക്കുകയും, വിദ്യാഭ്യാസ ഉള്ളടക്കം ഉപയോഗിക്കുകയും ചെയ്യുന്നു.

ഉപയോക്താക്കളുടെ വര്‍ദ്ധിച്ച താല്‍പ്പര്യവും, ആളുകള്‍ മുന്നോട്ട് വരുകയും വ്യത്യസ്ഥ ഭാഷകള്‍ പഠിക്കുന്നതിനുള്ള ആവേശം കാണിക്കുകയും ചെയ്യുന്നതും ഞങ്ങള്‍ കണ്ടു. തങ്ങളുടെ അറിവ് പങ്കുവെയ്ക്കുന്നതിലും പഠനത്തിനുള്ള അന്വേഷണം ഉപേക്ഷിക്കാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഐഡന്റിറ്റി സൃഷ്ടിക്കുന്നതിനും വ്യക്തികളെയും സൃഷ്ടാക്കളയും ശക്തിപ്പെടുത്തുന്നതില്‍ #എജ്യുടോക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ടിക്ടോക്കുമായുളള പങ്കാളിത്തം രാജ്യത്തിന്റെ വൈജ്ഞാനിക സമ്പത്ത് സൃഷ്ടിക്കുന്ന ബൃഹത്തായ ലക്ഷ്യത്തിന് വേണ്ടി സംഭാവന ചെയ്യുന്നതിന് ഞങ്ങളെ സാധ്യമാക്കി’, ജിനിഷ ജെയ്ന്‍, ബിസിനസ് ഡെവലപ്മെന്റ് -സ്ട്രാറ്റെജിക് പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍, ഹലോ ഇംഗ്ലീഷ് പറഞ്ഞു.

TAGS: Tick Tok |