സമുദ്രോത്പന്നങ്ങൾക്ക് അന്താരാഷ്ട്ര സുസ്ഥിരതാ സർട്ടിഫിക്കേഷൻ ലഭ്യമാക്കാൻ കയറ്റുമതി മേഖല

Posted on: May 9, 2019

കൊച്ചി : വാണിജ്യ പ്രാധാന്യമുള്ള അഞ്ച് സമുദ്രോത്പന്നങ്ങൾക്ക് 2024 ഓടെ എം.എസ്.സി. സർ്ട്ടിഫിക്കേഷൻ ലഭ്യമാക്കാൻ കേരളാ ഫോറം ഫോർ ക്രസ്റ്റാഷ്യൻ ആൻഡ് സെഫലോപോഡ് സസ്റ്റൈനബിലിറ്റി നീക്കങ്ങളാരംഭിച്ചു. മാർച്ച് മുതൽ ഈ അഞ്ച് ഇനങ്ങളെ ഫിഷറീസ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുളള കയറ്റുമതിക്കാരുടെ അഭ്യർത്ഥന പ്രകാരം മറൈൻ സ്റ്റൂവർഡിഷിപ്പ് കൗൺസിൽ ഇന്ത്യയിൽ ഓഫീസും തുറന്നു. കേരളാ തീരത്ത് സുസ്ഥിര മത്സ്യ ബന്ധനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 25 കയറ്റുമതിക്കാരും, അമേരിക്കയിലെ ഇറക്കുമതിക്കാരായ ഹാർവെസ്ര്റ് ഓഫ് ദ സീയും ചേർന്ന് രൂപീകരിച്ച സംഘടനയാണ് കേരളാ ഫോറം ഫോർ ക്രസ്റ്റാഷ്യൻ ആൻഡ് സെഫലോപോഡ് സസ്റ്റൈനബിലിറ്റി (കെ.എഫ്.സി.സി.എസ്).

സി.എം.എഫ്.ആർ.ഐ., സിഫ്റ്റ്, ഓൾ കേരളാ ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, എം.പി.ഇ.ഡി.എ. കയറ്റുമതി പരിശോധനാ ഏജൻസി, വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് എന്നിവയുമായും സംഘടന സഹകരിക്കുന്നുണ്ട്. സർട്ടിഫിക്കേഷനു വേണ്ടി എം.എസ്.സി.യെയും സമീപിച്ചിട്ടുണ്ട്.