May 2024
ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക സമ്മേളനം കൊച്ചിയിൽ
Posted on: May 25, 2018
കൊച്ചി : ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 92 വാർഷിക സമ്മേളനം കോറോണേഷൻ 2018 കൊച്ചിയിൽ നടക്കും. മെയ് 25 മുതൽ 27 വരെ ഹോളിഡേ ഇൻ ഹോട്ടലിലാണ് സമ്മേളനം. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള 232 ക്ലബുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാഭ്യാസ, ബിസിനസ് സെഷനുകളും വിവിധ രീതികളിലുള്ള പ്രസംഗ മത്സരവും നടക്കും. ക്ലബ്, ഏരിയ, ഡിവിഷൻ തലത്തിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ ഡിസ്ട്രിക്ട്തല മത്സരത്തിൽ മാറ്റുരയ്ക്കും.
കൊച്ചി മെട്രോ റെയിൽ എം ഡി എ. പി. എം മുഹമ്മദ് ഹനീഷ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും. പബ്ലിക് സ്പീക്കിങ് മത്സരത്തിൽ 2015 ലെ ലോക ചാമ്പ്യനായിരുന്ന മുഹമ്മ്ദ് ക്വത്താനി മുഖ്യപ്രഭാഷണം നടത്തും. ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശാലിനി വാര്യർ, സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ സജി ഗോപിനാഥ്, ഡോ. ഉഷീസ് വിസ്ഡം വർക്സ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷി മോഹൻദാസ്, ടോസ്റ്റ് മാസ്റ്റർ രാജ്യാന്തര ഡയറക്ടർ ഡെറിക് വോങ്ങ്, മെൻറ്റർ ഗുരു ഡയറക്ടർ എസ്. ആർ നായർ, പ്രഫ. അഭിലാഷ് നായർ (ഐ ഐ എം കോഴിക്കോട്), ജാക് ഫ്രൂട്ട് 365 എം ഡി ജെയിംസ് ജോസഫ് എന്നിവർ പങ്കെടുക്കും.
TAGS: Toastmasters |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച