വ്യാപാർ-2017 ആദ്യദിനം രണ്ടായിരത്തോളം കൂടിക്കാഴ്ചകൾ

Posted on: February 2, 2017

കൊച്ചി : വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാർ-2017 ന്റെ ആദ്യ ദിനം രണ്ടായിരത്തോളം കൂടിക്കാഴ്ചകൾ നടന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉച്ചകഴിഞ്ഞാണ് ബിസിനസ് കൂടിക്കാഴ്ചകൾ നടന്നത്.

ആദ്യ ദിനത്തിലെ കൂടിക്കാഴ്ചയിൽ ആകെ 400 ബയർമാരാണ് പങ്കെടുത്തത്. ഇതിൽ 70 പേർ വിദേശത്തു നിന്നും എത്തിയപ്പോൾ 330 പേർ കേരളത്തിനു വെളിയിൽ നിന്നെത്തി. ഓൺലൈൻ മുഖാന്തിരം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരുന്നത്. ആകെ 200 സെല്ലർമാരാണ് വ്യാപാർ-2017 ൽ പങ്കെടുക്കുന്നത്.

ബയർമാരും സെല്ലർമാരുമായുള്ള കൂടിക്കാഴ്ചകൾ ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഫിക്കി കേരള ഘടകമാണ്. വെള്ളിയാഴ്ച രാവിലെ 10 മുതൽ 6 വരെയും ശനിയാഴ്ച 10 മുതൽ 1 മണിവരെയുമായിരിക്കും കൂടിക്കാഴ്ചകൾ.

സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണന സാധ്യതകൾ വിപൂലീകരിക്കുന്നതിനും വേണ്ടിയാണ് വാണിജ്യ-വ്യവസായ വകുപ്പ് വ്യാപാർ-2017 സംഘടിപ്പിച്ചു വരുന്നത്.

TAGS: Vyapar 2017 |