May 2024
ലുലു മാളിൽ അഡിഡാസ് ഹോംകോർട്ട് സ്റ്റോർ തുറന്നു
Posted on: August 30, 2016
കൊച്ചി : അഡിഡാസിന്റെ രാജ്യത്തെ രണ്ടാമത്തെ ഹോംകോർട്ട് സ്റ്റോർ ഇടപ്പള്ളി ലുലു മാളിൽ തുറന്നു. ലുലു മാളിന്റെ രണ്ടാം നിലയിൽ പിവിആർ സിനിമയുടെ സമീപമാണ് 3879 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ.
കായിക ഉപകരണങ്ങൾ അവതരിപ്പിക്കുന്ന ഹോംകോർട്ട് സ്റ്റോറിൽ ഏറ്റവും പുതിയ പാദരക്ഷകൾ, വസ്ത്രം, ബെൽറ്റ് തുടങ്ങിയ അനുബന്ധ സാമഗ്രികൾ, ഓട്ടം, ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ടെന്നീസ് എന്നീ കായിക ഇനങ്ങൾക്കായുള്ള ഉപകരണങ്ങൾ എന്നിവയും ലഭ്യമാണ്. ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബൂസ്റ്റ് റണ്ണിംഗ് ശ്രേണി സ്റ്റോറിലെ ആകർഷക ഇനമാണ്. ഫുട്ബോൾ ബൂട്ടിനു പുറമെ , മാഞ്ചസ്റ്റർ യൂണൈറ്റഡ്, റിയൽ മാഡ്രിഡ്, ചെൽസി തുടങ്ങിയ പ്രശസ്ത യൂറോപ്പിൻ ക്ലബുകളുടെ ജഴ്സികളും ലഭ്യമാണ്.
TAGS: Addidas |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച