ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രു ഗോള്‍ഡ് പദ്ധതി അവതരിപ്പിച്ചു

Posted on: March 21, 2023

കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ സേവിംഗ്‌സ് പദ്ധതി ഐസിഐസിഐ പ്രു ഗോള്‍ഡ് അവതരിപ്പിച്ചു. ആജീവനാന്ത വരുമാനത്തിനു പുറമെ സാമ്പത്തിക സുരക്ഷിതത്വവും കുടുംബങ്ങള്‍ക്ക് പദ്ധതി ഉറപ്പാക്കുന്നു. ഇമ്മീഡിയറ്റ് ഇന്‍കം, ഇമ്മീഡിയറ്റ് ഇന്‍കം വിത്ത് ബൂസ്റ്റര്‍, ഡിഫേര്‍ഡ് ഇന്‍കം എന്നിങ്ങനെ പ്രു ഗോള്‍ഡ് മൂന്നുവേരിയന്റുകളില്‍ ലഭ്യമാണ്.

ഇമ്മീഡിയറ്റ് ഇന്‍കം തെരഞ്ഞെടുക്കുന്നവര്‍ക്ക് പോളിസി ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിന് ശേഷം വരുമാനം സ്വീകരിക്കാന്‍ തുടങ്ങാം. ഇമ്മീഡിയറ്റ് ഇന്‍കം വിത്ത് ബൂസ്റ്റര്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് പോളിസി ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിന് ശേഷം ആരംഭിക്കുന്ന ആജീവനാന്ത വരുമാനത്തിന് പുറമെ ഓരോ അഞ്ചാമത്തെ പോളിസി വര്‍ഷത്തിലും ഉറപ്പുള്ള അധിക വരുമാനം ലഭിക്കും. ഡിഫേര്‍ഡ് ഇന്‍കം തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാനം എപ്പോള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ സൗകര്യമുണ്ട്. പോളിസിയുടമയ്ക്ക് രണ്ടാം പോളിസി വര്‍ഷമോ പതിമൂന്നാം പോളിസി വര്‍ഷത്തിന്റെ അവസാനമോ വരുമാനം ലഭ്യമാണ്.

ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ ഐസിഐസിഐ പ്രു ഗോള്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനം സാധാരണ പേയ്‌മെന്റുകളായി സ്വീകരിക്കുന്നതിന് പകരം ഒരു സേവിംഗ്‌സ് വാലറ്റില്‍ ശേഖരിക്കാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ സേവിംഗ്‌സ് വാലറ്റില്‍ ശേഖരിച്ച തുക ഭാഗികമായോ പൂര്‍ണ്ണമായോ പിന്‍വലിക്കാം. പ്രീമിയം ഓഫ്‌സെറ്റ് ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഭാവി പ്രീമിയങ്ങള്‍ സമാഹരിച്ച കോര്‍പ്പസില്‍ നിന്ന് അടയ്ക്കാനും പ്രാപ്തമാക്കുന്നു.

ഉയരുന്ന പണപ്പെരുപ്പം ഉപഭോക്താക്കളെ അവരുടെ തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ ഉറപ്പുള്ള അധിക വരുമാനം ലഭിക്കുന്നതിനുള്ള ഉറവിടം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഐസിഐസിഐ പ്രു ഗോള്‍ഡ് എന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു. ഈ നൂതനമായ ദീര്‍ഘകാല സേവിംഗ്‌സ് പദ്ധതി ഉപഭോക്താക്കള്‍ക്ക് ഉറപ്പുള്ള വരുമാന സ്രോതസ് നല്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.