ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട്് റിട്ടേണ്‍ ഓഫ് പ്രീമിയം പുറത്തിറക്കി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: December 29, 2021

കൊച്ചി : ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിനനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ് കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതി ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട്് റിട്ടേണ്‍ ഓഫ് പ്രീമിയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി.

ടേം ഇന്‍ഷുറന്‍സ് കാലയളവിനുശേഷവും പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കും. കൂടാതെ 64 മാരകരോഗങ്ങള്‍ക്കെതിരേ പരിരക്ഷയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ലൈഫ് സ്റ്റേജ് കവര്‍, ലെവല്‍ കവര്‍ എന്നിങ്ങനെ രണ്ടു തരം പോളിസികളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ ജീവിത ഘട്ടങ്ങളെ അടിസ്ഥാനമാക്കി സം അഷ്വേര്‍ഡ് തുക അല്ലെങ്കില്‍ ലൈഫ് കവര്‍ സ്വയമേവ ക്രമീകരിക്കുന്ന നൂതന ഫീച്ചറാണ് ലൈഫ്-സ്റ്റേജ് കവര്‍. ഉത്തരവാദിത്തങ്ങള്‍ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ലൈഫ് കവറില്‍ വ്യത്യാസം വരുത്തുവാന്‍ ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. മാത്രവുമല്ല പോളിസി കാലയളവിലുടനീളം പ്രീമിയം സ്ഥിരമാണ്.

തങ്ങളുടെ ജീവിത ഘട്ടങ്ങളിലുടനീളം മതിയായ ലൈഫ് കവര്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്.കൂടാതെ, ഉപഭോക്താക്കള്‍ക്ക് 60 അല്ലെങ്കില്‍ 70 വയസിലോ കാലാവധി പൂര്‍ത്തിയാകുമ്പോഴോ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കുന്നു. മാത്രവുമല്ല, പോളിസി കാലാവധി അവസാനിക്കുന്നത് വരെ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു.ഒരു നിശ്ചിത മരണ ആനുകൂല്യത്തോടൊപ്പം അതിജീവന ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന ടേം ഇന്‍ഷുറന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് ലെവല്‍ കവര്‍ പോളിസി അനുയോജ്യമാണ്.

”സ്ഥിരമായ പ്രീമിയംകൊണ്ട് എല്ലാ ജീവിതഘട്ടങ്ങള്‍ക്കും കവറേജ് നല്‍കുകയും അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കുകയും ചെയ്യുന്ന നവീന ടേം ഇന്‍ഷുറന്‍സ് ഉത്പന്നമാണ് ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക് റിട്ടേണ്‍ ഓഫ് പ്രീമിയം പോളിസി. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക രോഗങ്ങള്‍ക്ക് കവറേജ് ഏറ്റവും അത്യാവശ്യമാണ്. ഈ പോളിസിയിടെ ഉടമകള്‍ക്ക് 64 ഗുരുതരമായ രോഗങ്ങളില്‍ നിന്ന് പരിരക്ഷ നേടാനുള്ള ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട് ഇത് വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാണ്.”, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.