ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു

Posted on: October 7, 2020

കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെയുളള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 19ന് അവസാനിക്കും.

കോവിഡ് മൂലമുളള പ്രതികൂലഘടങ്ങള്‍, വ്യാപകമായ ഡിജിറ്റലൈസേഷന്‍, ഗവണ്മെന്റിന്റെ ഓഹരി വില്‍ക്കല്‍ പദ്ധതികള്‍, ജീവിതശൈലിയിലെയും ഉപഭോഗ ഘടനയിലെയും മാറ്റങ്ങള്‍, ശക്തമായ ടെക്നോളജി അപ്ഗ്രേഡ് എന്നിവയില്‍ നിന്നും പ്രത്യേക അവസരങ്ങള്‍ ഉടലെടുക്കുന്നുണ്ട്. ഇത് സാധാരണയായി ഈ ഓഹരികളുടെ വിലയില്‍ സാരമായ ഇടിവിനു കാരണമാകുകയും കുറഞ്ഞ വിലയില്‍ ലഭ്യമാകുകയും ചെയ്യും. ഇത് നല്ല സേഫ്റ്റി മാര്‍ജ്ജിനും മികച്ച നിക്ഷേപ അവസരങ്ങളും പ്രദാനം ചെയ്യും. ഈ ഫണ്ട് ഇത്തരം അവസങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇക്വിറ്റി റിസര്‍ച്ചിലും നിക്ഷേപങ്ങളിലും ഏകദേശം മൂന്ന് ദശകക്കാലത്തെ പരിചയ സമ്പത്തുള്ള സീനിയര്‍ ഫണ്ട് മാനേജര്‍ ശ്രീ. അനില്‍ ഷായാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ചഞ്ചല്‍ ഖാണ്ഡെല്‍വാളും വിനോദ് ഭട്ടും ഫണ്ട് മാനേജ്മെന്റ് ടീമിലുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാന്‍ ആകും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ എംഡി ആന്റ് സിഇഒ, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് എ. ബാലസുബ്രമണ്യന്‍ പറഞ്ഞു.

ഇക്വറ്റിയിലെ ആദായത്തിന്റെ വളര്‍ച്ചാ സാദ്ധ്യതയും സുരക്ഷയുടെ അളവും കണക്കിലെടുത്തുകൊണ്ട് ബോട്ടം-അപ്പ് സ്റ്റോക്ക് സെലക്ഷന്‍ സമീപനത്തിലൂടെ ഒരു ഫോക്കസ്ഡ് പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഈ ഫണ്ട്. ആസ്തിയുടെ 25% വരെ ആഗോള തലത്തില്‍ ലഭ്യമാകുന്ന പ്രത്യേക അവസരങ്ങളിലും നിക്ഷേപിക്കാന്‍ ഈ ഫണ്ടിന് സാധിക്കും.

പുതിയ ഫണ്ട് ഓഫര്‍ കാലയളവില്‍ ഈ ഫണ്ടില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപകര്‍ക്ക് ഈ ഫണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.