ലുലുവിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ അജ്മാനില്‍ തുറന്നു

Posted on: August 10, 2021

ലുലു ഗ്രൂപ്പിന്റെ 212 ആമത് ഔട്‌ലെറ്റ് അജ്മാനില്‍ ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ അജ്മാന്‍ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹുമൈദ് അല്‍ നുഐമി ഉല്‍ഘാടനം ചെയ്തു . രണ്ട് നിലകളിലായി 70000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണിത് .ഗ്രോസറി , ഫ്രഷ് ഐറ്റംസ് , ഹോട്ട് ഫുഡ് ,ഫാഷന്‍ , ലൈഫ് സ്‌റ്റൈല്‍ പ്രോഡക്ട്‌സ് തുടങ്ങി വിപുലമായ ഉത്പന്ന നിര ഇവിടെയും ഒരുക്കിയിട്ടുണ്ട് .

50 വര്‍ഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎ ഇ യിലെ ജനതയ്ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന് എം എ യൂസഫലി സൂചിപ്പിച്ചു.മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് തദ്ദേശവാസികള്‍ക്ക് ഷോപ്പിങ്ങിന്റെ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയ്യുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. കൂടുതല്‍ ഔട്‌ലെറ്റുകളുമായി ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുമെന്നും വിവിധ സ്ഥലങ്ങളില്‍ വൈവിധ്യ നിക്ഷേപങ്ങള്‍ തുടരുമെന്നും യൂസഫലി അറിയിച്ചു .

ഉല്‍ഘാടന ചടങ്ങിന് ശേഷം ഔട്‌ലെറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം ആദ്യമായി എം എ യൂസഫലി നേരിട്ട് പങ്കെടുത്ത ചടങ്ങ് എന്ന രീതിയില്‍ ഇത് പ്രത്യേക ശ്രദ്ധയും പിടിച്ചുപറ്റി .

ഡിലോയിറ്റിന്റെ 2021 റിപ്പോര്‍ട്ടില്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇടം പിടിച്ച ഏക റീറ്റെയ്ല്‍ നെറ്റ്വര്‍ക്ക് ആണ് ലുലു. കഴിഞ്ഞ ദിവസം ദുബായില്‍ റീറ്റെയ്ല്‍ മി അവാര്‍ഡില്‍ റീറ്റെയ്ല്‍ ഐക്കണ്‍ ലെജന്‍ഡ് ആയി എം എ യൂസഫലിയും റീറ്റെയ്ല്‍ ഐക്കണ്‍ ആയി ലുലുവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലിയും പുരസ്‌കാരം നേടിയിരുന്നു.