മറിയാമ്മ വര്‍ക്കി അന്തരിച്ചു

Posted on: April 1, 2021

ദുബായ്: യു.എ.ഇയില്‍ രാജകുടുംബാംഗങ്ങളടക്ക മുള്ളവരെ ഇംഗ്ലീഷിന്റെ ആദ്യക്ഷരങ്ങള്‍ പഠിപ്പിച്ച മറിയാമ്മ വര്‍ക്കി (90) അന്തരിച്ചു. സംസ്‌കാരം ദുബായിയില്‍ നടത്തും.

ജെംസ് എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ അമ്മയാണ്. യു.എ.ഇയില്‍ താമസമുറപ്പിച്ച ആദ്യ മലയാളി വനിതകൂടിയാണ് അവര്‍. ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയോടൊപ്പം 1959ലാണു ദുബായിയിലെത്തിയത്.

1968ല്‍ ഇരുവരും ചേര്‍ന്ന് ദുബായിയില്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആരംഭിച്ചു. ദുബായിയിലെ ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു അത്. പത്തനംതിട്ട റാന്നി സ്വദേശിയായിരുന്ന അവര്‍ ഏറെ നാളായി കിടപ്പിലായിരുന്നു. ദുബായിയിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു.

മിഡില്‍ ഈസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഭര്‍ത്താവ് കെ.എസ്. വര്‍ക്കി., മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇപ്പോള്‍ നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‌കൂളുകളാണുള്ളത്. 2010 ല്‍ യു.എ. യില്‍ ജീവിക്കുന്ന ഏറ്റവും പ്രായം ചെന്നവനിത എന്ന ബഹുമതി അവര്‍ക്കു ലഭിച്ചു. 2016ല്‍ ജെംസിലെ മികച്ച അധ്യാപിക എന്ന നിലയ്ക്ക് അവരെ ആദരിച്ചു.