09
Thursday
May 2024
May 2024
വിസ് എയര്‍ അബുദാബി സര്‍വീസ് ജനുവരി 15 മുതല്‍
Posted on: December 31, 2020
അബുദാബി : യാത്രക്കാര്‍ക്കും വിമാനക്കമ്പനി ജീവനക്കാര്‍ക്കും പ്രതീക്ഷ പകര്‍ന്ന് പുതുവര്‍ഷത്തില്‍ പുതിയൊരു വിമാന കമ്പനി കൂടി സര്‍വീസ് ആരംഭിക്കുന്നു.
അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബിയാണ് ജനുവരി 15ന് സര്‍വീസ് ആരംഭിക്കുന്നത്.
ഏതന്സിലേക്കാണ് കന്നി വിമാനം ടേക്ക് ഓഫ് ചെയ്യുക. ഫെബ്രുവരി നാലിനു ഗ്രീസിലെ തെസ് ലോനിക്കിലേക്കും സര്‍വീസ് തുടങ്ങും. യൂറോപ്പിലെ വിസ് എയര്ഹോള്ഡിംഗ്സിന്റെയും അബുദാബി ഡവലപ്മെന്റ് ഹോള്‍ഡിംഗ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് വിസ് എയര്‍ അബുദാബി.
ഏതന്‍സിലേക്ക് 129 ദിര്‍ഹവും ഗ്രീസിലേക്ക് 149 ദിര്‍ഹവുമാണ് ഉദ്ഘാടന നിരക്ക്. വൈകാതെ കൂടുതല്‍ സെക്ടറുകളിലേക്കു കുറഞ്ഞ നിരക്കില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിസ് എയര്‍ അബുദാബി എംഡി കീസ് വാന്‍ ഷെയ്ഖ് പറഞ്ഞു.
TAGS: Wizz Air Abu Dhabi |
News in this Section
Related News