സന്ദര്‍ശകവിസ വ്യവസ്ഥ ദുബായ് കര്‍ശനമാക്കി.

Posted on: October 17, 2020

ദുബായ് : സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ വ്യവസ്ഥകള്‍ അറിയാതെ എത്തിയവരെ ദുബായ് തിരിച്ചയക്കുന്നു.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര്‍ ഹവും (89,957 രൂപ) താമസിക്കാന്‍ ഹോട്ടല്‍ മുറി റിസര്‍വ് ചെയ്ത രേഖകളും ഉണ്ടായിരിക്കണമെന്നാണ് ദുബായ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാറ്റങ്ങള്‍ അറിയാതെ ദുബായിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറുനൂറിലേറെ പേര്‍ കഴിഞ്ഞദിവസം ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

രേഖകള്‍ നല്‍കിയാണ് മണിക്കൂറുകള്‍ക്കുശേഷം ഏറെ ഇന്ത്യക്കാര്‍ക്ക്  വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനായത്. വിവരങ്ങള്‍ അറിയാതെ വ്യാഴാഴ്ച ദുബായില്‍ വിമാനമിറങ്ങിയ 550 പാകിസ്താന്‍ പൗരന്മാരെയാണ് വെള്ളിയാഴ്ച തിരിച്ചയച്ചത്. 678 പാക് പൗരന്മാരാണ് ഇത്തരത്തില്‍ ദുബായില്‍ കുടുങ്ങിയതെന്ന് ദുബായിലെ പാകിസ്താന്‍ കോണ്‍സുലേറ്റും വിശദീകരിച്ചു.