നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന്‍ പഠനസഹായം

Posted on: July 11, 2020


ദുബായ് : നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായമായി നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന്‍ 25 ടെലിവിഷനുകളും സ്മാർട്ട്‌ഫോണുകളും സൗജന്യമായി നല്‍കി. ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലേക്കുള്ള ടിവി, ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ നൈസി നവാസില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചു. ഫൗണ്ടേഷന്‍ കോ ചെയര്‍മാന്‍ നവാസ് പൂനൂര്‍, കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, ട്രഷറര്‍ ഇ.പി. മുഹമ്മദ്, സി&എച്ച് കാലിക്കറ്റ് ഓപ്പറേഷന്‍സ് ഹെഡ് എം.വി. അന്‍ജഷ് എന്നിവര്‍ പ്രസംഗിച്ചു.

വൃത്തിയും ശുചിത്വവും (ക്ലീന്‍ ആന്‍ഡ് ഹൈജീന്‍) എന്ന സന്ദേശവുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി & എച്ച് ഗ്ലോബൽ കമ്പനിയുടെ കീഴിലുള്ളതാണ് ഫൗണ്ടേഷന്‍. യാസീന്‍ ഹസന്‍ ആണ് എംഡി ആന്‍ഡ് സിഇഒ.