ദുബായ് സ്‌കൂളിലെ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ പുതിയ കാമ്പസിലേക്ക്

Posted on: July 11, 2020

ദുബായ് : അല്‍ ബര്‍ഷാ സ്‌കൂളിലെ 526 വിദ്യാര്‍ഥികളെ നാദല്‍ ഷെബയിലെ കാമ്പസിലേക്ക് മാറ്റി. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ അല്‍ബര്‍ഷ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, നാദല്‍ ഷെബ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സിലേക്ക് മാറ്റുന്നതായി സ്‌കൂളുകളുടെ സ്വകാര്യ ഓപ്പറേറ്ററായ ബുഖാതിര്‍ എജ്യുക്കേഷന്‍ അഡ്വാന്‍സ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ഇന്റര്‍നാഷണലാണ് അറിയിച്ചത്.

അമേരിക്കന്‍ സിലബസിലുള്ള സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി (കെ.എച്ച്.ഡി.എ.) കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം.