യു എ ഇ ലോകത്തെ സുരക്ഷിതരാജ്യം

Posted on: July 11, 2020

ദുബായ് : ലോകത്തെ സുരക്ഷിതരാജ്യങ്ങളിലൊന്നാണ് യു എ ഇ എന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്.  ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് യു എ ഇ എന്ന് അമേരിക്കയിലെ ഡേറ്റാബേസ് സ്ഥാപനമായ നംബിയോയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ അറബ് മേഖലയിലെ സുരക്ഷിതരാജ്യങ്ങളില്‍ രണ്ടാമതാണ് യു എ ഇ എന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റകൃത്യങ്ങളുടെ തോത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു എ ഇ യെ കൂടാതെ ഖത്തര്‍, ഒമാന്‍, ജോര്‍ജിയ, തായ്വാന്‍ എന്നിവയും സുരക്ഷിതരാജ്യങ്ങളുടെ പട്ടികയിലുണ്ട്.