വീസ കാലാവധി : യുഎഇ പ്രവേശന വിലക്കും പിഴയും ഒഴിവാക്കി

Posted on: May 15, 2020

അബുദാബി : വിസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കി യുഎഇ. ഈ മാസം 18 മുതല്‍ 3 മാസത്തേക്ക് ഇവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം നല്‍കി. മാര്‍ച്ച് ഒന്നിനു മുന്‍പ് കാലാവധി തീര്‍ന്ന താമസ, സന്ദര്‍ശക വിസകള്‍ക്കും ഇളവ് ബാധകമാണ്. രാജ്യം വിടുന്നവര്‍ക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തില്ല.

വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടുകടത്തുകയാണു പതിവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇതൊഴിവാക്കി കാലാവധി തീര്‍ന്ന എമിറേറ്റ്‌സ് ഐഡി വര്‍ക്ക് പെര്‍മിറ്റ് എന്നിവയ്ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്നതിനുള്ള ആദരവായി 212 വിദേശ ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കും.