യുഎഇ മാളുകള്‍ തുറക്കുന്നു ; നാളെമുതല്‍ പൊതുഗതാഗതവും

Posted on: April 25, 2020

ദുബായ് : യുഎഇയില്‍ കൊവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതവും നാളെ പുനരാരംഭിക്കും. പോലീസിന്റെ അനുമതി ഉണ്ടെങ്കിലെ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി രാത്രി 10 നു ശേഷം നിയന്ത്രണം തുടരും.

മണി എക്‌സ്‌ചേഞ്ചും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും. മാളുകള്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെ ശേഷിയുടെ 30 ശതമാനം ആളുകളെ പാടുള്ളൂ. 3 മണിക്കൂറില്‍ കൂടുതല്‍ ഷോപ്പിംഗ് പാടില്ല. 60 വയസ്സിനു മുകളിലുള്ളവരെയും 3-12 വയസ്സുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല. റസ്റ്റോറന്റുകളിലും 30 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. വ്യായാമം ചെയ്യാന്‍ നിശ്ചിത സമയത്തു പുറത്തിറങ്ങാം. റമസാനില്‍ അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശിക്കാം. അഞ്ചിലേറെപ്പേര്‍ ഒത്തുകൂടരുത്.

TAGS: UAE MALL |