സിഐജി കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

Posted on: February 24, 2020


ഇന്റര്‍നാഷനല്‍ ചെയര്‍മാനും എംഡിയുമായ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്തു. പ്രയോഗിക ബുദ്ധിയാണ് ഏതൊരു വാണിജ്യ സംരംഭത്തിന്റെയും നട്ടെല്ലെന്നും, പരിചയ സമ്പത്തും അനുഭവ ജ്ഞാനവുമുള്ളവരില്‍ നിന്ന് പുതിയ തലമുറ ബിസിനസ് പാഠങ്ങള്‍ പഠിച്ചു മുന്നേറണമെന്നും യൂസഫലി
പറഞ്ഞു.

സിഐജി ചെയര്‍മാനും എംഡിയുമായ ഡോ. സി.പി. അലി ബാവ ഹാജി അധ്യക്ഷത വഹിച്ചു. പുതുതലമുറയ്ക്ക് പാഠപുസ്തകമാണ് യൂസുഫലിയെന്ന് സിഐജി ഡയറക്ടര്‍ എ.ബി. മുഹമ്മദ് ശിഹാബ് പറഞ്ഞു. സി.പി ഫൈസല്‍, ഡോ. പി.എ ഇബ്രാഹിം ഹാജി, യഹ്യ തളങ്കര, ഖാദര്‍ തെരുവത്ത്, ഷംലാല്‍
അഹമ്മദ്, ഡോ. കെ.പി ഹുസൈന്‍, ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, ഫ്ളോറ ഹസന്‍ ഹാജി, എ.കെ ഫൈസല്‍, നെല്ലറ ഷംസുദ്ദീന്‍, കെ.പി സഹീര്‍, കെ.വി ഷംസുദ്ദീന്‍ ,പി.വി അബ്ദുല്‍ സമദ്, അബ്ദുറഹിമാന്‍ കുദ്രോളി, ടി.പി.കെമുഹമ്മദ് ഹാരിസ്, പി.കെ നവാസ്, അഹ്മദ് ഹാജി നാസര്‍, അന്‍സാറ
റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.