അജ്മാന്‍ ഭരണാധികാരി തുംമ്പെ മെഡിസിറ്റി സന്ദര്‍ശിച്ചു

Posted on: February 24, 2020

അജ്മാന്‍: സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി അജ്മാന്‍ തുംമ്പെ മെഡിസിറ്റി, മേഖലയിലെ ഏറ്റവും പുതിയ അക്കാദമിക് ആശുപത്രിയായ തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്നിവ സന്ദര്‍ശിച്ചു. ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. തുംമ്പെ മൊയ്ദീന്‍, ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്ദീന്‍ തുംമ്പെ, അഡ്മിനിസ്ട്രേറ്റീവ് ടീമിലെ മറ്റ് അംഗങ്ങളും സന്ദര്‍ശന വേളയില്‍ പങ്കെടുത്തു.

ആശുപത്രിയിലെ കാത്ത് ലാബ്, ദീര്‍ഘകാല പരിചരണ യൂണിറ്റ് തുടങ്ങി. വിപുലമായ നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഭരണാധികാരി പരിശോധിച്ചു. ആശുപത്രി നല്‍കുന്ന സേവനങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

അത്യാധുനിക സൗകര്യങ്ങള്‍ നിര്‍മിച്ചതിന് ഡോ. തുംമ്പെ മൊയ്ദീനെ അദ്ദേഹം പ്രശംസിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗവേഷണം എന്നിവയില്‍ വിപുലമായ സൗകര്യങ്ങളോടെ മെഡിസിറ്റി പ്രതിദിനം ഇരുപതിനായിരത്തിലേറെ ആളുകള്‍ക്ക് സേവനം നല്‍കും.