മലയാളികള്‍ക്ക് മികച്ച ബിസിനസ് ആശയമുണ്ടോ; പണം ഇറക്കാമെന്ന് ഇസിഎച്ച്

Posted on: February 24, 2020

ദുബായ് : മികച്ച ബിസിനസ് ആശയമുള്ള മലയാളികള്‍ക്ക് നിക്ഷേപ സഹായ വാഗ്ദാനവുമായി ദുബായിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് സേവന ദാതാക്കളായ ഇസിഎച്ച് (എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്). വര്‍ഷങ്ങളായി ദുബായ് അല്‍ ത്വാര്‍ സെന്ററില്‍ വിവിധ ഗവണ്‍മെന്റ് സേവനങ്ങള്‍ ചെയ്തുകൊടുത്തതിലൂടെ ലഭിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ്. നടപടിയെന്ന് ഇസിഎച്ച് ലീഡര്‍ ഇക്ബാല്‍ മാര്‍ക്കോണി വ്യക്തമാക്കി.

മികച്ച ബിസിനസ് ആശയങ്ങളുള്ള മലയാളികളായ ചെറുപ്പക്കാര്‍ സാമ്പത്തികശേഷി ഇല്ലാത്തതിന്റെ പേരില്‍ മാത്രം വിഷമിക്കുന്നത് കണ്ടതില്‍ നിന്നാണ് തീരുമാനമെന്നും ഇക്ബാല്‍ പറഞ്ഞു. ദുബായ് നഗരം എക്‌സ്‌പോ യ്ക്കു തയാറെടുക്കുന്ന ഈ സമയം പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ യോജിച്ചതാണ്.

കോളജ് വിദ്യാര്‍ഥികളുടെ ആശയവും പരിഗണിക്കും. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസിനെക്കുറിച്ച് ചെറിയ ആമുഖവും ആ ബിസിനസില്‍ ഉള്ള ആഭിമുഖ്യവും വ്യക്തമാക്കുന്ന കുറിപ്പ് [email protected] എന്ന ഇമെയില്‍ വഴിയോ 056 91 6 9191 എന്ന വാട്‌സാപ്പ് നമ്പറിലോ അയയ്ക്കാം.