യുഎഇ കോടതി വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കും

Posted on: January 21, 2020

അബുദാബി : യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ സഹായിക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ, യുഎഇ കോടതി ശിക്ഷ വിധിച്ചവര്‍ക്കെതിരെ ഇന്ത്യയിലെ ജില്ലാകോടതികള്‍ വഴി നടപടിയെടുക്കാന്‍ വഴിയൊരുങ്ങും.

കേന്ദ്രനിയമമന്ത്രാലയം ഈ മാസം 18 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, അബുദാബി നീതിന്യായ മന്ത്രാലയത്തിനു കീഴിലെ അബുദാബി, അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി, അപ്പീല്‍ കോടതി, സുപ്രീം കോടതി എന്നിവയ്ക്കു പുറമെ, റാസല്‍ ഖൈമ, ദുബായ് കോടതിവിധികളും ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി എന്നീ കോടതികളുടെ വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കാം.

TAGS: Dubai Court |