ഹൂ ഈസ് ഹൂ ഓഫ് യു എ ഇ മലയാളീസ് – റഫറന്‍സ് പുസ്തകം പ്രകാശനം ചെയ്തു

Posted on: January 3, 2020

 

തിരുവനന്തപുരം : യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  പ്രസാധന സ്ഥാപനമായ എക്‌സലെന്‍സ് ഗ്ലോബല്‍ പ്രസിദ്ധീകരിക്കുന്ന  ഹൂ ഈസ് ഹൂ ഓഫ് യു എ ഇ  മലയാളീസ് 2020 തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ
പ്രകാശനം ചെയ്തു.

വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടായിരം യു എ ഇ മലയാളികളുടെ ലഘു ജീവചരിത്രം, അഡ്രസ്, ഫോണ്‍ നമ്പര്‍ , ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കൗണ്‍സിലേറ്റ് ,നോര്‍ക്ക , ഇന്ത്യന്‍ അസോസിയേഷനുകള്‍, മീഡിയ, മെഡിക്കല്‍, ബാങ്കിംഗ്,  ഇന്‍ഷുറന്‍സ് ,
വിദ്യാഭ്യാസം, കല, സാംസ്‌കാരികം, സാമൂഹ്യം, എഴുത്തുകാര്‍ തുടങ്ങി 20 വിഭാഗങ്ങളിലായി സമഗ്ര വിവരങ്ങള്‍ ആയിരം പേജുകളിലായി ഇംഗ്ലീഷില്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പദ്മശ്രീ എം എ യൂസഫലി, പദ്മശ്രീ ഡോ. രവി പിള്ള , പദ്മശ്രീ  ഡോ.  ആസാദ് മൂപ്പന്‍, പദ്മശ്രീ
സുന്ദര്‍ മേനോന്‍ , അഥീന എഡ്യൂക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി .എ ന്‍ .പി .രാജ് ,രാജുമേനോന്‍, സുഗതന്‍ ജനാര്‍ദ്ദനന്‍,  ഫ്രാന്‍സിസ് ക്ളീറ്റസ്, ജെയിംസ് മാത്യു ,സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, സജിത്കുമാര്‍ പി .കെ. തുടങ്ങിയവര്‍ രക്ഷാധികാരികളായ സമിതിയുടെ നേതൃത്വത്തിലാണ് പുസ്തകം പുറത്തിറക്കിയത്.