കോണ്‍വൊക്കേഷന്‍ നടത്തി

Posted on: December 9, 2019

അജ്മാന്‍ : അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ശാഖകളായ അജ്മാന്‍ ഇന്റര്‍നാഷനല്‍ കോളജ്, റാസല്‍ഖൈമ എജിഐസ് അറ്റ്‌ലസ് ഇന്റര്‍നാഷനല്‍ കോളജ്, അഞ്ചാമത് കോണ്‍വൊക്കേഷന്‍ ആഘോഷം നടത്തി. ഷെയ്ഖ് ഹുമൈദ് അല്‍ മുവൈജി, സലിം അല്‍ സുവൈദി തുടങ്ങിയവര്‍ അതിഥികളായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജി. തിരുവസഗം, ഡോ. ദീപ് അധികാരി തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടു അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും ഇഡാപ്റ്റും
ചേര്‍ന്നുള്ള പ്രവര്‍ത്തനം ഒമര്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ജനിറ്റിക് എന്‍ജിനീയറിങ്, വെര്‍ച്വല്‍ റിയാലിറ്റി റോബട്ടിക്‌സ് എന്നിവ പോലുള്ള സാങ്കേതികവിദ്യകളുടെ അവലോകനം നല്‍കുക വഴി ചുരുങ്ങിയ കാലം കൊണ്ട് വിദ്യാഭ്യാസമേഖലയെ കീഴടക്കി കൊണ്ടിരിക്കുന്ന ഇഡാപ്റ്റും (മൊബൈല്‍ അപ്ലിക്കേഷന്‍) കൈകോര്‍ക്കുമ്പോള്‍ ലോക വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നു യുഎഇയിലെ വിദ്യാഭ്യാസ വിചക് ഷണര്‍ അഭിപ്രായപ്പെട്ടു

അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അഖില്‍ സതീഷ്, ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീര്‍ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കി ഉന്നത വിജയം നേടിയ മദ്രാസ് യൂണിവേഴ്‌സിറ്റി, ബിടെക് (എഡക്‌സല്‍ യുകെ) വിദ്യാര്‍ഥികള്‍, വിശിഷ്ടാതിഥികളും രക്ഷിതാക്കളും
വിദ്യാര്‍ഥികളുമടക്കമുള്ളവരെ സാക്ഷിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. അജ്മാന്‍ റൂളറുടെ ലീഗല്‍ അഡൈ്വസര്‍ അബ്ബാസ് എല്‍ നീല്‍, പാണക്കാട് സയ്ദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നാലു ശാഖകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവം ചലച്ചിത്ര നടന്‍ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.