എം കാര്‍ഗോ ഗ്രൂപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു

Posted on: December 9, 2019

ദുബായ് ന്മ എം കാര്‍ഗോ ഗ്രൂപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വിവിധ പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചു. എം ഗ്രൂപ്പിന് കീഴിലുള്ള നാലു കമ്പനികളിലും പത്തിലേറെ ബ്രാഞ്ചുകളിലും കാര്‍ഗോ സര്‍വീസുകള്‍ക്ക് നിരക്കില്‍ 48% ഇളവ് നല്‍കിയിരുന്നതായി ചെയര്‍മാന്‍ മുനീര്‍ കാവുങ്ങല്‍ പറമ്പില്‍ പറഞ്ഞു.

123 കാര്‍ഗോ, ടൈം എക്‌സ്പ്രസ്സ്, ബെസ്റ്റ് എക്‌സ്പ്രസ്സ് കാര്‍ഗോ, മെട്രോ കൊറിയര്‍ കാര്‍ഗോ എന്നീ കമ്പനികളില്‍ ആണ് ഓഫറുകള്‍ നല്‍കിയത്. ഹോര്‍ ലാന്‍സിലെ എം ഗ്രൂപ്പ് ആസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.