ഗോൾഡൻ ടൂൾസ് ട്രേഡിംഗ് ഹാർഡ്‌വേർ ഹൈപ്പർ മാർക്കറ്റ് തുറന്നു

Posted on: October 11, 2019

ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നായ ഗോൾഡൻ ടൂൾസ് ട്രേഡിങ്ങിൻറെ ഏറ്റവും വലിയ ഹാർഡ്‌വേർ, ടൂൾസ് ഹൈപ്പർ മാർക്കറ്റ് ജബൽ അലി ഡിഐപി ഒന്നിൽ ഉദ്ഘാടനം ചെയ്തു. ലോകോത്തര ഹാർഡ്‌വേർ ബ്രാൻഡുകളെല്ലാം ഒരു ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാകുന്നു എന്നതാണ് സവിശേഷത. യുഎഇ സ്പോർട്സ് ജനറൽ അഥോറിട്ടി അംഗവും ഫുജൈറ ഫ്രീ സോൺ ഡയറക്ടർ ജനറലും സിഇഒയുമായ ഷെരീഫ് അൽ അവാദി, ഗോൾഡൻ ടൂൾസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നാമി, ചെയർമാൻ മുഹമ്മദ് യൂസഫ് താഹർ അൽ കാജാ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദുബായിലെ തന്നെ ഏറ്റവും വലിയ ഹാർഡ്‌വേർ ടൂൾസ് ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നാണിത്.

ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുടെ ഹാൻഡ് ടൂൾസ്, പവർ ടൂൾസ് , ബിൽഡിങ് മെറ്റീരിയലുകൾ, കൺസ്ട്രക്ഷൻ മെഷീനെറിസ്, ഗാരേജ് എക്വിപ്മെന്റ്സ്, കാർ അക്‌സസ്സറിസ്, ഗാർഡനിങ് മെഷീനറീസ്  ആൻഡ് ടൂൾസ്, ബാർബിക്യു ക്യാംപിങ് ഐറ്റംസ്, ഹോം അപ്ലയൻസ് തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തോടുകൂടി ഏറ്റവും മിതമായ വിലയിൽ ലഭ്യമാണെന്ന് മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ റീട്ടെയ്ൽ തലവൻ നിസാർ മജീദ് പറഞ്ഞു. ഉദ്ഘാടനത്തിനോടനുബന്ധിച്ചു ഉത്പന്നങ്ങൾക്ക് വമ്പൻ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറക്കുമതി, കയറ്റുമതി രംഗത്തേയ്ക്ക് ചുവടുവെച്ചുകൊണ്ട് 1982 ൽ ആണ് ഗോൾഡൻ ടൂൾസ് ട്രേഡിംഗ് ബിസിനസ് രംഗത്ത് കടന്നുവരുന്നത്. 40 വർഷത്തോളം പാരമ്പര്യമുളള സ്ഥാപനം ഇന്ന് ഹാർഡ് വേർ – ടൂൾസ് വിപണയിലെ ശക്തമായ സാന്നിധ്യമാണ്. പവർ ടൂളുകൾ, ഹാൻഡ് ടൂൾസ്, ഗ്യാരേജ് എക്യുപ്മെന്റ്സ്, വെൽഡിങ്ങ് മെഷീൻസ്, വുഡ് വർക്കിങ് എക്യുപ്മെന്റ്സ്, ഗാർഡൻ ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ്, ഇലക്ട്രിക്കൽ എക്യുപ്മെന്റ്സ് എന്നീ കാറ്റഗറികളിലെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഹോൾസെയിൽ, റീട്ടെയ്ൽ വിതരണക്കാരാണ് ഗോൾഡൻ ടൂൾസ്. നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയും വിവിധ ഇടങ്ങളിൽ നിന്നും ഹാർഡ്‌വേർ ഉത്പന്നങ്ങളുടെ ഇറക്കുമതിയും നടത്തിവരുന്നു. ദുബായ് നാസർ സ്‌ക്വയർ, ഷെയ്ഖ് സായിദ് റോഡ്, അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലായി മറ്റ് അഞ്ചു ഗോൾഡൻ ടൂൾസ് ഷോറൂമുകളും പ്രവർത്തിച്ചുവരുന്നു.