ജൈടെക്‌സ് ടെക്‌നോളജി വീക്കിൽ കേരള ഐടി പവലിയൻ

Posted on: October 9, 2019

ദുബായ് : ജൈടെക്‌സ് ടെക്‌നോളജി വീക്കിൽ കേരത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 15 വർഷങ്ങളായി ജൈടെക്‌സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു.

കേരളത്തിൽ നിന്നും വളർന്നു വരുന്ന കമ്പനികൾക്ക് അന്താരാഷ്ട്ര നെറ്റ് വർക് ബന്ധങ്ങൾ സ്ഥാപിക്കാനും, ആഗോള കമ്പനികൾക്ക് മുൻപിൽ കേരളത്തിലെ ഐടി മേഖലയിലുള്ള അനുകൂല ഘടകകങ്ങൾ അവതരിപ്പിക്കുന്നതിലൂടെ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങൾ തുടരുകയാണ് ലക്ഷ്യമെന്ന് അരുൺ ബാലചന്ദ്രൻ പറഞ്ഞു. ഈപ്രവശ്യം ടെക്‌നോളജി മേള നടക്കുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗത്താണ് ധ കോൺ കോർസ് 2പ കേരളത്തിന്റെ പവലിയൻ എന്നതും കൂടുതൽ അനുകൂല ഘടകമാണ്.

15 കമ്പനികൾ കേരളത്തിൽ നിന്നും ജൈടെക്‌സ് ടെക്‌നോളജി വീക്കിൽ പങ്കെടുക്കുന്നുണ്ട്. സൂണ്ടിയ, ഓസ്പിൻ, വെബ് ആൻഡ് ക്രാഫ്റ്റ്, ടൂബ്ലർ, ഒ ജി ഇ എസ് ഇന്‌ഫോടെക്,വെഫ്റ്റ് ടെക്‌നോളജിസ്, നിയോറ്റോ ടെക്‌നോളജിസ്, ബാസ്സം ഇന്‌ഫോടെക്, ഓഫീസ് കിറ്റ് എച്ച് ആർ, ക്യാപിയോ ഇന്ററാക്ടിവ്, മെന്റർ പെർഫോമൻസ് റേറ്റിംഗ്, സയ്‌ബ്രോസിസ്, സിസോൾ, ബീക്കൻ ഇന്‌ഫോടെക്, സിഗോ സോഫ്ട് തുടങ്ങിയവയാണ് കമ്പനികൾ

TAGS: Gitex |