ടിവിഎസ് അല്‍ യൂസഫുമായി ചേര്‍ന്ന് യുഎഇയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നു

Posted on: September 26, 2019

കൊച്ചി: പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി യുഎഇയില്‍ അല്‍ യൂസഫ് എംസിയുമായി പുതിയ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു.

സഹകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു. മേഖലയിലെ ടിവിഎസ് കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ ഷോറൂമാണിത്. സ്‌പെയര്‍ പാര്‍ട്‌സുകളും സര്‍വീസ് സൗകര്യവും ലഭ്യമാകും. ദുബായിലേക്കുള്ള പ്രധാന വഴിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് സയീദ് റോഡിലാണ് 2700ചതുരശ്ര അടി വരുന്ന പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഷോറൂമിലൂടെ ടിവിഎസിന്റെ ടൂ-വീലര്‍ ശ്രേണിയുള്‍പ്പടെ കമ്പനി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. യുഎഇയിലെ വിപണി സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അല്‍ യൂസഫ് എംസിക്ക് മേഖലയില്‍ വലിയ പരിചയമുണ്ടെന്നും ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും ദുബായിലെ പുതിയ ഷോറൂം മേഖലയിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുമെന്നും മേഖലയോടുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ ഷോറൂമിലൂടെ പ്രതിഫലിക്കുകയെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍.ദിലീപ് പറഞ്ഞു.

ടിവിഎസ് മോട്ടോര്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതില്‍ അല്‍ യൂസഫ് എംസിക്ക് അഭിമാനമുണ്ടെന്നും ടിവിഎസ് കമ്പനിയുടെ സാങ്കേതിക, നിലവാര മികവും തങ്ങളുടെ വിപുലമായ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് യുഎഇയില്‍ മികച്ച പ്രതികരണം ഉണ്ടാക്കുമെന്ന് അല്‍ യൂസഫ് എല്‍എല്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് അല്‍ യൂസഫ് പറഞ്ഞു.

റേസിങ് അഭിനിവേശമുള്ളവര്‍ക്കായി കമ്പനി പ്രീമിയം വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അവതരിപ്പിക്കും. പ്രീമിയം വിഭാഗത്തിലെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ എന്നിവയും അതരിപ്പിക്കുന്നുണ്ട്.
കമ്പനിയുടെ മൂന്ന് പ്രമുഖ ആഗോള സ്‌കൂട്ടര്‍ മോഡലുകളായ ടിവിഎസ് എന്‍ടോര്‍ക് 125, ടിവിഎസ് ജൂപിറ്റര്‍, ടിവിഎസ് വേഗോ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ ആഗോള ഉല്‍പ്പന്നങ്ങളായ ടിവിഎസ് എച്ച്എല്‍എക്‌സ് 150, എച്ച്എല്‍എക്‌സ് 125 എന്നിവയും ഇവിടെയെത്തിക്കും. ടിവിഎസ് എച്ച്എല്‍എക്‌സ് ശ്രേണി ആഗോള തലത്തില്‍ 10 ലക്ഷം കടന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്നു.

പ്രമുഖ ടൂ, ത്രീവലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി 8.5 ബില്ല്യന്‍ ഡോളര്‍ ഗ്രൂപ്പിന്റെ പ്രധാന ഭാഗമാണ്. ഉപഭോക്താക്കളുടെ വിശ്വാസം, മൂല്യം, അഭിനിവേശം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനിയുടെ 100 വര്‍ഷത്തെ പാരമ്പര്യം നിലനില്‍ക്കുന്നത്. 60 രാജ്യങ്ങളിലായി പ്രവര്‍ത്തന ക്ഷമമായുള്ള കമ്പനി ഉപഭോക്താക്കളുടെ വിശ്വാസ്യതയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശസ്തമായ ഡെമിങ് സമ്മാനം നേടിയിട്ടുള്ള ഏക ടൂ-വീലര്‍ കമ്പനിയാണ് ടിവിഎസ്. ജെ.ഡി പവര്‍ ഐക്യുഎസ്, അപീല്‍ സര്‍വേകളില്‍ നാലു വര്‍ഷം കസ്റ്റമര്‍ സേവനത്തിന് കമ്പനിക്ക് ഒന്നാം നമ്പര്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക.

ബിസിനസ് വൈദഗ്ധ്യം നേടിയ യൂസഫ് ഹബീബ് അല്‍യൂസഫ് 1953ല്‍ സ്ഥാപിച്ചതാണ് അല്‍ യൂസഫ് എല്‍എല്‍സി. വിലയേറിയ കല്ലുകള്‍, അരി, ടെക്‌സ്റ്റൈല്‍, സ്വര്‍ണം എന്നിവയില്‍ ആരംഭിച്ച ബിസിനസ് വിപണിയുടെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷേഖ് റഷീദ് ബിന്‍ സയീദ് അല്‍ മക്തുമുമായുള്ള അടുപ്പത്തിലൂടെയാണ് ദുബായിലെ ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പുതിയതും വിപ്ലവകരവുമായ സേവനങ്ങളിലും ഉല്‍പ്പന്നങ്ങളിലുമുള്ള വളര്‍ച്ചയിലേക്കും നിക്ഷേപങ്ങളിലേക്കും അടുത്ത തലമുറകളെ പ്രചോദിപ്പിക്കുന്നതിനായി ദുബായിലെ അല്‍യൂസഫിന്റെ ദൂരക്കാഴ്ചകള്‍ ഗ്രൂപ്പിനെ കൂടുതല്‍ വിപുലവും നിരന്തരവുമായി നയിക്കുന്നു. യൂസഫിന്റെ വിജയത്തിലുള്ള ഘടകം അദ്ദേഹത്തിന്റെ കഴിവ്, വ്യക്തിത്വം, കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധത, നൈപുണ്യ മാനേജ്‌മെന്റ് എന്നിവയുടെ വിജയകരമായ സംയോജനമാണ്. ഇന്ന് റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, ഇലക്‌ട്രോണിക്‌സ്, സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍, ബോട്ട് ഫാക്റ്ററി, ടൂറിംഗ് ബോട്ടുകള്‍, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. ബിസിനസ്സ് സുതാര്യത, വിശ്വാസ്യത, മെച്ചപ്പെടുത്തലുകള്‍ എന്നിവയെല്ലാം തന്റെ പാരമ്പര്യത്തിന് അനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍ യൂസഫ് പ്രതിജ്ഞാബദ്ധനാണ്.

TAGS: TVS -Al Yusaf |