ഡോ ആസാദ് മൂപ്പനും ഭാര്യയ്ക്കും യു.എയ ഇ. യുടെ ദീര്‍ഘകാല വിസദുബായ്

Posted on: June 3, 2019

 

വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രൊഫഷണലുകള്‍ക്കുമായി യു എ ഇ പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ വിസയ്ക്ക് ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും ഭാര്യ നസീറാ ആസാദും അര്‍ഹരായി.
രാജ്യത്ത് മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനും പ്രതിഭകളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് യു.എഇ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചത്. യു എ ഇ യുടെ ആരോഗ്യമേഖലയ്ക്ക് നല്‍കിയ സേവനത്തിനുള്ള പ്രതിഫലമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെ ഇതുലഭിക്കുന്ന ഇന്ത്യക്കാരിലൊരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും