ദുബായില്‍ എംവിആര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങി

Posted on: June 1, 2019

ദുബായ് : എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ദുബായ് ഡയഗ്നോസ്റ്റിക് സെന്റര്‍ രാജകുടുംബാംഗം ഷെയ്ഖ് സുഹൈല്‍ ഖലീഫ. സയീദ് അല്‍ മക്തും ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം ആര്‍ഐ യൂണിറ്റ്, ദുബായ് ഹെല്‍ത്ത് അതോറിറ്റിഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാത്തമി, സിടി സ്‌കാന്‍ യൂണിറ്റ്, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, മാമോ ഗ്രാം യൂണിറ്റ്, പി. ടി. എ. റഹിം എം എല്‍ എ, അള്‍ട്രാ സോണോഗ്രഫി യൂണിറ്റ്, ഡോ.സയീദ് അബ്ദുല്ല ഹരേബ്, ഫാര്‍മസി യൂണിറ്റ് ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സി. പി. ജോണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ഒപിയൂണിറ്റ്, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്ലക്കോയയും നടന്‍ ഇന്നസന്റും ചേര്‍ന്നു തുറന്നു. കാന്‍സര്‍ സന്റര്‍ ചെയര്‍മാന്‍ സി. എന്‍. വിജയ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു