യു എ ഇ യില്‍ സ്ഥിരതാമസത്തിന് ഗോള്‍ഡന്‍ കാര്‍ഡ്

Posted on: May 22, 2019

ദുബായ് : തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപകര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും യുഎഇയില്‍ സ്ഥിര താമസത്തിനുള്ള അനുമതിയായി ഗോള്‍ഡന്‍ കാര്‍ഡ് നല്‍കും.

ആദ്യഘട്ടമായി 6800 പേര്‍ക്കാണ് കാര്‍ഡ് അനുവദിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക് തും അറിയിച്ചു.

കഴിവുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ സഹായിക്കുന്നവരെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

നിക്ഷേപകര്‍ക്കു പുറമേ ആരോഗ്യം എന്‍ജിനീയറിംഗ്, ശാസ്ത്രം, കല എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.