യൂണിവേഴ്‌സൽ ഹോസ്പിറ്റലിൽ അത്യാധുനിക ലാബ്

Posted on: August 24, 2016

Universal-Hospital-Lab-Inau

അബുദാബി : യൂണിവേഴ്‌സൽ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടെയുളള പുതിയ ലാബ് പ്രവർത്തനം ആരംഭിച്ചു. യൂണിവേഴ്‌സൽ ടവർ രണ്ടിൽ നടന്ന ചടങ്ങിൽ കേരളത്തിലെ യുഎഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽജാബി, യുഎഇയിലെ അർജന്റീന അംബാസഡർ ഫെർണാണ്ടോ ഡി മാർട്ടിനി എന്നിവർ ചേർ്ന്ന് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് അബുദാബി ഹെൽത്ത് അഥോറിറ്റി യുടെ നിയന്ത്രണത്തിനു വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് പറഞ്ഞു. ലാബിലെ നവീന സംവിധാനങ്ങൾ കൃത്യതയോടെയും വേഗത്തിലും രോഗനിർണയം നടത്താൻ സഹായകമാണ്. ഐഎസ്ഒ 9000 അംഗീകാരമുളള യൂണിവേഴ്‌സൽ ലബോറട്ടറി, ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ, CAP, ഐഎസ്ഒ – 15189 എന്നീ അംഗീകാരങ്ങൾ നേടാനുള്ള തയാറെടുപ്പിലാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് പറഞ്ഞു.