ഫാത്തിമ ഗ്രൂപ്പ് അൽഐനിൽ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് തുറന്നു

Posted on: August 24, 2016

Fathima-Group-Al-Qattara-Hy

അൽഐൻ : അബുദാബി ആസ്ഥാനമായുള്ള ഫാത്തിമ ഗ്രൂപ്പ് അൽ ഐനിലെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് – അൽ ഖത്താറ ദുബായ് റോഡിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. നാഷണൽ കൺസൾട്ടീവ് കൗൺസിൽ മെംബർ ഷെയ്ഖ് മുസല്ലം സാലിം ബിൻ ഹാം അൽ അമേരി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫാത്തിമ ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഹൈപ്പർ മാർക്കറ്റാണ് അൽ ഖത്താറയിലേത്. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ മൂന്നു നിലകളിലായി പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, മാംസം, മത്സ്യം, വസ്ത്രങ്ങൾ, ഫൂട്‌വെയർ, ഇലക്‌ട്രോണിക് ഉപകരങ്ങൾ, സ്റ്റേഷനറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗുണമേന്മയുള്ള സാധനങ്ങൾ വളരെ കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകുവാനാണ് ഫാത്തിമ ഗ്രൂപ്പ് ശ്രമിക്കുന്നതെന്നു ചെയർമാൻ ഇ.പി. മൂസ ഹാജി പറഞ്ഞു.

Fathima-Group-Al-ain-Al-Qat

അടുത്തമാസം യുഎഇയിലെ ബർദുബായ്, ദേര ദുബായ്, ഷാർജ, റാസൽഖൈമ, ജിദ്ദയിലെ ഹർമൈൻ, അൽ സഫ, കേരളത്തിൽ ശോഭ സിറ്റി തൃശൂർ എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഡിപ്പാർട്ടുമെന്റൽ സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മലേഷ്യ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മൂസ ഹാജി കൂട്ടിച്ചേർത്തു.

TAGS: Fathima Group |