ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫുജൈറ ദിബ്ബയിൽ

Posted on: August 24, 2016

Consulate-building-Dubai-Bi

ഫുജൈറ : ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ദിബ്ബയിലെ കൈരളി കൾചറൽ അസോസിയേഷൻ ഹാളിൽ ഓഗസ്റ്റ് 26 ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പൊതുജനങ്ങക്ക് പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിക്കും. തുടർന്നു കോൺസുലർ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു. 055 5597104, 09 2446064 എന്ന ഫോൺ നമ്പരിൽ കൂടുതൽ വിവരങ്ങൾ അറിയാം.