ഏഥൻസിൽ പുതിയ യുഎഇ എംബസി തുറന്നു

Posted on: July 17, 2016

UAE-Embassy-Athens-Inaug-Bi

അബുദാബി : ഗ്രീസിലെ ഏഥൻസിൽ പുതിയ യുഎഇ എംബസി മന്ദിരം തുറന്നു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എംബസി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രീസ് വിദേശകാര്യമന്ത്രി എംബസി മന്ദിരത്തിനു മുമ്പിൽ യുഎഇ ദേശീയ പതാക ഉയർത്തി.

യുഎഇ വിദേശകാര്യമന്ത്രിക്കും സംഘത്തിനും പ്രസിഡൻഷ്യൽ പാലസിൽ സ്വീകരണം നൽകി. പ്രസിഡന്റ് കാർലോസ് പാപ്പൗളിസുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യം ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി. ഊർജ്ജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണം വർധിപ്പിക്കാനാകുമെന്നും അദേഹം പറഞ്ഞു. ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിനെയും അദേഹം സന്ദർശിച്ചു.