ശ്രീറാം ഇപിസിക്ക് 230 മില്യൺ ഡോളറിന്റെ കരാർ

Posted on: August 24, 2016

Shriram-EPC-md-T-Shivaraman

മസ്‌ക്കറ്റ് : ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഇപിസിക്ക് ഒമാനിൽ നിന്നും 230 ദശലക്ഷം ഡോളറിന്റെ എൻജിനീയറിംഗ് കരാർ. ഒമാനിലെ മൂൺ അയേൺ & സ്റ്റീൽ കമ്പനിയിൽ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്.

ശ്രീറാം ഇപിസിയുടെ സബ്‌സിഡയറിയായ ഷാർജയിലെ ശ്രീറാം ഇപിസി എഫ്ഇസഡ്ഇ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂൺ സോഹറിൽ നിർമ്മിക്കുന്ന അയേൺ മില്ലിന്റെ നിർമാണത്തിനുള്ള കരാറാണിത്. പ്രതിവർഷം 1.2 ദശലക്ഷം ടൺ ശേഷിയുള്ള പ്ലാന്റ് 32 മാസത്തിനുള്ളിൽ പൂർത്തിയാക്കണം. കമ്പനിയുടെ വളർച്ചയിലെ വലിയൊരു ചുവടുവെയ്പ്പാണിതെന്ന് ശ്രീറാം ഇപിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി. ശിവരാമൻ പറഞ്ഞു.

TAGS: Shriram EPC |