മസ്‌ക്കറ്റ് ഫെസ്റ്റിവൽ 2017 ജനുവരി 18 മുതൽ

Posted on: August 24, 2016

Muscat-Festival-Logo-Big

മസ്‌ക്കറ്റ് : മസ്‌ക്കറ്റ് ഫെസ്റ്റിവൽ 2017 ജനുവരി 18 മുതൽ ഫെബ്രുവരി 11 വരെ നടക്കുമെന്നു മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2018 മുതൽ നടക്കുന്ന ഫെസ്റ്റിവലുകൾക്ക് പല വേദികൾക്കുപകരം ഒറ്റ വേദിയിൽ നടത്താൻ ശ്രമം ആരംഭിച്ചുവെന്നു അധികൃതർ പറഞ്ഞു. പുതിയ വേദി കണ്ടെത്താനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവർ ഊർജിതപ്പെടുത്തിയിട്ടുണ്ട്.

മസ്‌കറ്റിൽ നിന്നും ദൂരെയല്ലാതെ വിശാലമായ സ്ഥലം കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. എളുപ്പം എത്തിച്ചേരാവുന്നതും വിശാലമായ പാർക്കിംഗിന് അനുയോജ്യവുമായ സ്ഥലമാണ് അധികൃതർ തേടുന്നുത്. അതേസമയം നിലവിലെ വേദികളായ അമിറാത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, അൽമദീന, കൾചറൽ ക്ലബ്് തുടങ്ങിയ സ്ഥലങ്ങളിൽ തന്നെയാവും 2017 ലെ ഫെസ്റ്റിവൽ അരങ്ങേറുന്നത്.

TAGS: Muscat Festival |