ഹോര്‍ലിക്‌സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്‌സ്’ എന്ന പുതിയ വിഭാഗത്തില്‍

Posted on: April 27, 2024

മുംബൈ : തങ്ങളുടെ പ്രമുഖ ഉത്പന്നങ്ങളായ ഹോര്‍ലിക്‌സ്, ബൂസ്റ്റ് എന്നിവയെ ‘ഹെല്‍ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ നിന്നു മാറ്റി ഹിന്ദുസ്ഥാന്‍ യുണിലീവര്‍ (എച്ച്യുഎല്‍).

ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്‌സ്’ (എഫ്എന്‍ഡി) എന്ന പുതിയ വിഭാഗത്തില്‍ ആയിരിക്കും എന്ന് കമ്പനി അറിയിച്ചു. ബൂസ്റ്റും ഹോര്‍ലിക്‌സും ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ‘ഹെല്‍തി ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ പെടുത്തരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അടുത്തയിടെ ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

TAGS: Boost | Horlics |