പുതിയ ആക്ടീവ് ഹോര്‍ലിക്സുമായി ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍

Posted on: November 16, 2019

കൊച്ചി : ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെ പ്രമുഖ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് ബ്രാന്‍ഡായ ഹോര്‍ലിക്സ് മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള പുതിയ വിഭാഗമായ ആക്ടീവ് ഹോര്‍ലിക്സ് അവതരിപ്പിച്ചു. ആധുനിക കാലത്തെ മുതിര്‍ന്നവരുടെ തിരക്കും ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയക്കുറവും പരിഗണിച്ചുകൊണ്ടാണ് അവരുടെ പോഷകാഹാരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുക എന്ന കാഴ്ചപ്പാടോടെയാണ് ആക്ടീവ് ഹോര്‍ലിക്സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ മുതിര്‍ന്നവരുടെ ദെനംദിന പോഷണ, ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്ന ആദ്യത്തെ ഉത്പ്പന്നമായ ആക്ടീവ് ഹോര്‍ലിക്സിലൂടെ തങ്ങളുടെ മുതിര്‍ന്ന ഉപഭോക്താക്കളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജിഎസ്‌കെസിഎച്ചിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡൈജസ്റ്റീവ് ഹെല്‍ത്ത് ഏരിയ മാര്‍ക്കറ്റിങ്ങ് ലീഡായ വിക്രം ബാഹല്‍ പറഞ്ഞു. ‘ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ആക്ടീവ് ഹോര്‍ലിക്സ് അതിനുള്ള ഒരു തെളിവാണ്. മുതിര്‍ന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ആക്ടീവ് ഹോര്‍ലിക്സ് ധാരാളം നാരുകളും പോഷണങ്ങളും ലഭ്യമാക്കിക്കൊണ്ട് ക്ഷീണത്തേയും ഊര്‍ജ്ജക്കുറവിനേയും പരിഹരിച്ച് ദിവസം മുഴുവന്‍ സജീവമായിരിക്കാന്‍ സഹായിക്കുന്നു’.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, മുതിര്‍ന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനാവശ്യമായ പോഷങ്ങളുടെ അളവാണ് അവര്‍ക്കായി ശുപാര്‍ശ ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ്. കുട്ടികളുടെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍ക്ക് മുതിര്‍ന്നവര്‍ക്കിടയിലും ആവശ്യക്കാരുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയവ വിപണിയില്‍ പരിമിതമാണ്. ലഭ്യമായവയാകട്ടെ ജനപ്രീയ എച്ച്എഫ്ഡി സെഗ്മെന്റ് ഉത്പ്പന്നങ്ങളേക്കാള്‍ ഇരട്ടിയിലധികം വിലകൂടിയവയാണ്. മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തയ്യാറിക്കിയതും മിതമായ വിലയില്‍ ലഭ്യമാക്കുന്നതുമായ ആക്ടീവ് ഹോര്‍ലിക്സ് ഈ ആവശ്യകതയുടെ വിടവ് ഇല്ലാതാക്കുന്നു.