2023ലെ ജെജെ എസ്-ഐജെ അവാര്‍ഡ് ജോസ് ആലുക്കാസിന്

Posted on: January 8, 2024

ജയ്പൂര്‍ : ജ്വല്ലറി മേഖലയിലെമികവിനുള്ള 2023ലെ ജെജെ എസ്-ഐജെ അവാര്‍ഡ് ജോസ് ആലുക്കാസിന്. ഏറ്റവും മികച്ച ജ്വല്ലറി ഡിസൈന്‍ വിഭാഗത്തിലാണ് ജോസ് ആലുക്കാസ് അവാര്‍ഡ് നേടിയത്. രാജ്യത്തെ ജ്വല്ലറി മേഖലയിലെ പ്രമുഖ ഇവന്റുകളിലൊന്നായ ജയ്പൂര്‍ ജ്വല്ലറിഷോയുടെ (ജെജെഎസ്) ഭാഗമായാണ് ജ്വല്ലറി മേഖലയിലെ പ്രമുഖ മാഗസിനായ ഐജെയുടെ (ഇന്ത്യന്‍ ജുവല്ലര്‍) സഹകരണത്തോടെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജ്വല്ലറി, ആര്‍ക്കിടെക്ച്ചര്‍, ഫാഷന്‍, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അടങ്ങുന്ന ജൂറിയാണ് ജോസ് ആലുക്കാസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബോളിവുഡ് താരം മലൈക അറോറയില്‍ നിന്ന് ജോസ് ആലുക്കാസിനായി മാനെജിംഗ് ഡയറക്റ്റര്‍ വര്‍ഗീസ് ആലുക്ക അവാര്‍ഡ് ഏറ്റുവാങ്ങി.

TAGS: JOS ALUKKAS |