ജോസ് ആലുക്കാസില്‍ 50-50 വാല്യു ഓഫര്‍ തുടങ്ങി

Posted on: March 2, 2024


തൃശൂര്‍ : ജോസ് ആലുക്കാസില്‍ 50-50 വാല്യു ഓഫര്‍ തുടങ്ങി. ഓഫറിന്റെ ഭാഗമായി പുതിയ സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് 50 രൂപ കുറവും പഴയ സ്വര്‍ണം മാറ്റിവാങ്ങുമ്പോള്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് 50 രൂപ കൂടുതലും ലഭിക്കും. ജോസ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്.

ജോസ് ആലുക്കാസില്‍ നിലവില്‍ വജ്രാഭരണങ്ങള്‍ക്ക് 20%, പ്ലാറ്റിനത്തിന് 7% എന്നിങ്ങനെ കിഴിവ് ലഭ്യമാണ്. പുതിയ എച്ച്‌ഐഡി ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളായി പഴയ സ്വര്‍ണം മാറ്റിവാങ്ങാനും അനുബന്ധ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

50-50 വാല്യു ഓഫറിലൂടെ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണം വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച അവസരമൊരുക്കുകയാണ് ജോസ് ആലുക്കാസ് എന്ന് ചെയര്‍മാന്‍ ജോസ് ആലുക്ക പറഞ്ഞു.

 

TAGS: JOS ALUKKAS |