May 2024
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023നു റെക്കോര്‍ഡ് പ്രതികരണം
Posted on: October 16, 2023
കൊച്ചി : ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 -നു എക്കാലത്തെയും മികച്ച പ്രതികരണം. 48 മണിക്കൂര്‍ ഷോപ്പിംഗിനു 9.5കോടി സന്ദര്‍ശകരെത്തി. ആദ്യ ദിന ഷോപ്പിംഗില്‍ 18 മടങ്ങാണ് വര്‍ധന. വില്‍പ്പനക്കാര്‍ക്ക് റെക്കോര്‍ഡ് ഏകദിന വില്‍പ്പന കൈവരിക്കാനായി.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, ടിവികള്‍, ഫാഷന്‍ – കോസ്മെറ്റിക്സ് – ഗൃഹാലങ്കാര സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 48 മണിക്കൂറിനിടെ ചെറുകിട, ഇടത്തരം ബിസിനസുകളില്‍ 35%-ത്തിലധികം റെക്കോര്‍ഡ് വര്‍ധനയുണ്ടായി.
ആമസോണിനു രാജ്യത്ത് 14 ലക്ഷം വില്‍പ്പനക്കാരാണുള്ളത്. മികച്ച ഡീലുകളും ഓഫറുകളും ഡെലിവറി വേഗതയും വിവിധ പേയ്മെന്റ് ഓപ്ഷനുകളുടെ സൗകര്യവും ഒരുക്കുന്നതിലൂടെ ഒരു മാസം നീളുന്ന ഫെസ്റ്റിവല്‍ ഗംഭീരമാക്കുമെന്ന് ആമസോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് വൈസ് പ്രസിഡന്റും കണ്ട്രി മാനേജരുമായ മനീഷ് തിവാരി പറഞ്ഞു.
TAGS: Amazon Great Indian Festival |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍