യു എസ് ടി യ്ക്ക് വീണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമെന്ന അംഗീകാരം

Posted on: April 21, 2023

തിരുവനന്തപുരം : മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രാജ്യത്തെ മികച്ച തൊഴിലന്തരീക്ഷമുളള കമ്പനിയെന്ന ബഹുമതിക്ക് വീണ്ടും അര്‍ഹമായി. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023-2024 വര്‍ഷത്തെ മികച്ച തൊഴിലിടമെന്ന ബഹുമതിയാണ് യു എസ് ടിയെ തേടിയെത്തിയത്. മികച്ച തൊഴില്‍ സംസ്‌കാരവും ഉയര്‍ന്ന വിശ്വാസ്യതയും കാഴ്ച്ച വയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു എസ് ടിക്ക് ഈ ബഹുമതി.

മികച്ച തൊഴില്‍ദാതാക്കള്‍ക്ക് അംഗീകാരം നല്‍കുന്ന ലോകത്തിലെ ഏറ്റവും പരമോന്നത ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്കിന്റേത്. ഈ അംഗീകാരം ലഭിക്കുന്നതിന് വിശദമായ പരിശോധനകള്‍ക്ക് യു എസ് ടി വിധേയമായിട്ടുണ്ട്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ട്രസ്റ്റ് സര്‍വ്വെ യും സമഗ്രമായ കള്‍ച്ചറല്‍ ഓഡിറ്റിങും നടത്തിയ ശേഷമാണ് ജി പി ടി ഡബ്ല്യൂവിന്റെ സര്‍ട്ടീഫിക്കേറ്റ് ലഭിക്കുകയുള്ളു. അതിനായി വളരെ രഹസ്യമായി കമ്പനിയുടെ തൊഴിലാളികള്‍ക്കിടയില്‍ സര്‍വ്വെ നടത്തും. അതീവരഹസ്യമായി എല്ലാ വിഷയങ്ങളും അന്വേഷിച്ച് വിവരം ശേഖരിക്കുന്ന ഒരു പ്രക്രിയയാണിത്. സര്‍വ്വെ വഴി ലഭിക്കുന്ന വസ്തുനിഷ്ഠമായ വിവരങ്ങളെ അധികരിച്ചാണ് കമ്പനിയുടെ മികവ് പരിശോധിക്കുക. ഇത്തരത്തിലുളള ഒരോ പ്രക്രിയകളും നടത്തുന്നതിന് ഒരു മൂന്നാം കക്ഷിയുടെ മേല്‍നോട്ടവുമുണ്ടാകും.

അത് കൂടാതെ ഈ അംഗീകാരം നേടണമെങ്കില്‍ ജീവനക്കാരുടെ ഫീഡ്ബാക്കിന്റെയും സ്വതന്ത്രമായ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ കമ്പനിക്ക് ലഭിച്ച സ്‌കോറും വിലയിരുത്തും. ഇപ്പോള്‍ ജി.പി.എസ്.ടി.ഡബ്ല്യൂവിന്റെ ഈ അംഗീകാരം യുഎസ് ടിയുടെ ഇന്ത്യന്‍ ഘടകത്തിനുപുറമെ യുഎസ്, യുകെ, സ്പെയിന്‍, മെക്സിക്കോ, മലേഷ്യ രാജ്യങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഒന്നിലധികം വിപണികളിലും ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിക്കാനുള്ള മികച്ച സ്ഥലമായി സാക്ഷ്യപ്പെടുത്തിയ മികച്ച സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇത് യു എസ് ടിയെ ഉള്‍പ്പെടുത്തുന്നു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പുരസ്‌കാരം യു എസ് ടി ഇന്ത്യക്ക് ആദ്യമായി ലഭിച്ചത് 2019 -2020 ല്‍ ആണ്.

”ഇന്ത്യയില്‍ ആയിരകണക്കിന് ജീവനക്കാരുള്ള കമ്പനിയെന്ന നിലക്ക് യു എസ് ടി ക്ക് ഈ ബഹുമതി അതിന്റെ സംസ്‌കാരം, മൂല്യങ്ങള്‍, മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയിലെ മികവ് സൂചിപ്പിക്കുന്നു. കൂടാതെ, ഇവ ഉറപ്പാക്കുന്ന പ്രതിബദ്ധതയും ഞങ്ങളുടെ ജീവനക്കാര്‍ തമ്മില്‍ പരസ്പരം നടത്തുന്ന നല്ല ഇടപെടലുകള്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി സംയോജിപ്പിക്കുമ്പോള്‍, അത് യുഎസ്ടിയെ ഒരു മികച്ച ജോലി സ്ഥലമാക്കി മാറ്റുന്നു,’ യുഎസ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഇന്ത്യ മേധാവിയുമായ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

” ഈ അംഗീകരം വാസ്തവത്തില്‍ വര്‍ഷംതോറും നിരന്തരമായി തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തികൊണ്ടിരിക്കാന്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് ലഭിച്ച ബഹുമതിയാണ്. തൊഴിലാളികള്‍ക്ക് മികവുറ്റവരാകാനും കൂടുതല്‍ ഉന്നതി പ്രാപിക്കാനും അനുകൂലമായി തൊഴിലന്തരീക്ഷത്തെ നിരന്തരം വളര്‍ത്തിയെടുക്കാനുളള പ്രയത്നമാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാരം ആദരവോടെ, വിനയപുരസരം സ്വീകരിക്കുന്നു. ഈ ബഹുമതി വൈവിധ്യമുളള സംസ്‌കാരത്തിന് യു എസ് ടിയുടെ പ്രതിബദ്ധത കൂടുതല്‍ ഊഷ്മളമാക്കും,’ യു എസ് ടി യുടെ എച്ച് ആര്‍ ആഗോള മേധാവി കവിത കുറുപ്പ് പറഞ്ഞു.

1999ല്‍ ആരംഭം കുറിച്ച കമ്പനി ഇന്ന് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 30,000 ജീവനക്കാരുണ്ട്. ബംഗ്ലൂരു, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, നോയിഡ, ഹൊസൂര്‍, കോയമ്പത്തൂര്‍, പൂന എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ 15000 ജീവനക്കാര്‍ ജോലി ചെയ്യുന്നു. പുതിയ നേട്ടത്തിന് പുറമേ ‘ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്’ ‘ടോപ്പ് എംപ്ലോയര്‍ 2023’ ബഹുമതതികള്‍ കമ്പനിയുടെ സെപെയിന്‍ യുകെ കേന്ദ്രങ്ങള്‍ കരസ്ഥമാക്കി. നേരത്തെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള 100 മികച്ച കമ്പനികളില്‍ ഒന്നായി യു.എസ്.ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ലെ എക്സ്ംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍ അംഗീകാരവും കമ്പനിയെ തേടിയെത്തി. ഏഷ്യാ-പെസഫിക് മേഖലകള്‍ക്കായുള്ള അഭിമാനകരമായ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. ഓഫീസ് ഓഫ് വാല്ല്യൂ ആന്‍ഡ് കള്‍ച്ചര്‍ ‘ബിസിനസ് കള്‍ച്ചര്‍ ടീം അവാര്‍ഡ്’ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ലഭിച്ചിട്ടുണ്ട്.

TAGS: U.ST |